ഡെറാഡൂൺ : വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് ഉത്തരാഖണ്ഡിലെ ആർസിസി കമാൻഡിംഗ് ഉദ്യാഗസ്ഥയായ മേജർ ഐന റാണ. കുട്ടിക്കാലത്ത് യൂണിഫോമിൽ ഉദ്യാഗസ്ഥരെ കണ്ടിട്ടുണ്ടെന്നും അത് സായുധ സേനയിൽ ചേരാനുള്ള പ്രേരണയായെന്നും റാണ പറഞ്ഞു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ പിപാൽകോട്ടിയിലുള്ള റോഡ് കൺസ്ട്രക്ഷൻ കമ്പനിയുടെ (ആർസിസി കമാൻഡർ ) ആദ്യ കമാൻഡിംഗ് ഉദ്യാഗസ്ഥയാണ് റാണ.
തന്റെ സന്ദേശം ചെറുപ്പക്കാർക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ളതാണെന്നും, സേനയെ ഇഷ്ടപ്പെടുകയും ഈ യൂണിഫോം ധരിക്കാനുള്ള ആഗ്രഹവുമുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും സൈന്യത്തിൽ ചേരണമെന്നും വനിതാ ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് മേജർ ഐന റാണ പറഞ്ഞു.
സായുധ സേനയിൽ ചേർന്നപ്പോൾ മാതാപിതാക്കൾക്ക് വലിയ സന്തോഷവും അഭിമാനവുമായിരുന്നും ആർസിസി ഉദ്യാഗസ്ഥ പറഞ്ഞു. ഒരു വനിതാ ഉദ്യാഗസ്ഥയായത് കൊണ്ട് പുരുഷന്മാർ തന്നോട് വ്യത്യസ്തമായി പെരുമാറുയിട്ടില്ലെന്നും റാണ പറഞ്ഞു. പത്താൻകോട്ട് സ്വദേശിയാണ് റാണ. RCC (road construction company)യുടെ ചുമതല ഏറ്റെടുത്ത ആദ്യ കമാൻഡിംഗ് ഓഫീസറുമാണ് റാണ.
Comments