കൊച്ചി: കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടന് ബാലയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലാണ് ബാല ചികിത്സയിലുള്ളത്. കടുത്ത കരൾ രോഗവുമാണ് താരത്തിന്. സഹപ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് ബാലയെ കാണാന്‍ ആശുപത്രിയിലേക്ക് എത്തുന്നത്. നടന്റെ നില അതീവ ഗുരുതരമാണെന്ന് ചില ഓൺലൈൻ മീഡിയകൾ പ്രചരിപ്പിച്ചിരുന്നു.
ഇപ്പോഴിതാ, ബാലയുടെ ആരോഗ്യസ്ഥിതിയെപ്പറ്റിയുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഭാര്യ എലിസബത്ത്. ‘ബാല ചേട്ടൻ ഐസിയുവിലാണ്. ഇന്നലെ കണ്ടപ്പോൾ പുള്ളിക്ക് ആകെയുള്ള വിഷമം ന്യൂസ് പബ്ലിക്ക് ആയതാണ്. എല്ലാവരോടും പുള്ളി ഓകെയാണെന്ന് പറയാൻ പറഞ്ഞു. പുള്ളി ഒരു സ്ട്രോംഗ് പേഴ്സണാണ്. കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ഉണ്ടാവുകയും അദ്ദേഹം പൂർവാധികം ശക്തിയോടെ തിരിച്ച് വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം സ്ട്രോങ്ങായി തിരിച്ച് വരും. അദ്ദേഹത്തിനെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക’- എന്നാണ് എലിസബത്ത് ഫേയ്സ്ബുക്കിൽ കുറിച്ചത്.
കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ബാലയെ കാണാൻ മുൻ ഭാര്യ അമൃതയും മകളും എത്തിയിരുന്നു. അമൃതയുടെ ഭര്‍ത്താവ് ഗോപി സുന്ദറും ബാലയെ സന്ദർശിച്ചിരുന്നു. ഉണ്ണി മുകുന്ദന്, സംവിധായകന് വിഷ്ണു മോഹന്‍, നിര്‍മ്മാതാവ് ബാദുഷ, പിആര്‍ഒ വിപിന്‍ കുമാര്‍, ലുലു മീഡിയ ഹെഡ് സ്വരാജ് എന്നിവരും ബാലയെ ആശുപത്രിയില്‍ എത്തി കണ്ടു.
Comments