ഓജോ ബോർഡ് കളിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളംബിയയിലെ ഒരു ഗേൾസ് സ്‌കൂളിലായിരുന്നു സംഭവം. 28 കുട്ടികളാണ് ഓജോ ബോർഡ് കളിച്ച് പരിഭ്രാന്തിയിലാവുകയും ചികിത്സ തേടുകയും ചെയ്തത്.
ദക്ഷിണ കൊളംബിയയിലെ ഗലേഴ്‌സ് എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനിലെ വിദ്യാർത്ഥിനികളാണ് എല്ലാവരും. ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടികളിൽ പലർക്കും ആങ്‌സൈറ്റി അറ്റാക്ക് ഉണ്ടായെന്നാണ് വിവരം. തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം ഗെയിമുകൾ കളിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കിയ സ്‌കൂൾ അധികൃതർക്കെതിരെ മാതാപിതാക്കൾ ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. സ്‌കൂളിൽ നടക്കുന്ന അനാവശ്യ പ്രവൃത്തികൾ തടയാൻ സ്കൂൾ അധികൃതർക്ക് കഴിയാതിരുന്നത് വലിയ വീഴ്ചയാണെന്നും മാതാപിതാക്കൾ പ്രതികരിച്ചു.
നിലവിൽ കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മെഡിക്കൽ റിപ്പോർട്ട് ലഭിക്കുന്നതിന് കാത്തിരിക്കുകയാണെന്ന് സ്‌കൂൾ മാനേജ്മെന്റ് അറിയിച്ചു. നേരത്തെയും കൊളംബിയയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഓജോ ബോർഡ് കളിച്ച അഞ്ച് കുട്ടികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.
Comments