തിരുവനന്തപുരം: ഒരു വിളിക്കപ്പുറത്ത് എല്ലാ സജ്ജീകരണങ്ങളും സഹായങ്ങളും കിട്ടുമെന്നിരിക്കിലും ആരും അറിയാതെ ഒറ്റയ്‌ക്കെത്തി പൊങ്കാലയിൽ പങ്കെടുത്ത് ഏവർക്കും അദ്ഭുതമുളവാക്കിയിരിക്കുകയാണ് പത്മശ്രീ അവാർഡ് ജേതാവും എഴുത്തുകാരിയുമായ സുധാ മൂർത്തി. സുധാ മൂർത്തിയുടെ മകൾ അക്ഷതയെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനകിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.
ആറ്റുകാൽ പോങ്കലയെക്കുറിച്ച് താൻ എഴുതുമെന്നും തന്റെ പ്രസംഗത്തിൽ ഇതിനെ പറ്റി സംസാരിക്കുമെന്നും എഴുത്തുകാരി സുധ മോർത്തി.
ഇത് വ്യത്യസ്തമായ അനുഭവമാണെന്നും നാരി ശക്തിയാണെന്നും സുധാമൂർത്തി പറഞ്ഞു. ഇവിടെ സമത്വത്തിന് വേണ്ടി മുദ്രാവാക്യങ്ങിളില്ലാ നിരവധി സ്ത്രീകൾ, നിരവധി സ്ഥലങ്ങളിൽ നിന്നും സ്വയം എത്തുകയാണെന്നും അവർ പറഞ്ഞു. ഇവിടെ ജാതിയില്ല, മതമില്ല, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ സ്ത്രീകൾ ഒരുമിച്ചുകൂടുകയാണെന്നും. ഒരുമിച്ചുകൂടി പാചകം ചെയ്യുകയാണെന്നും അവർ പറഞ്ഞു.
ഒപ്പമുണ്ടായിരുന്നവരുമായി സുധാ മുർത്തി പൊങ്കാലയ്‌ക്കുള്ള സാധനങ്ങൾ പങ്കുവെച്ചു. അവരോട്് അരിയുടെ പാകം ചോദിച്ചറിയുകയും ചെയ്തു, ഇതിനിടയിൽ ഇവിടെ പൊങ്കാല എന്നത് തുല്യതയാണെന്നും, മുദ്രാവാക്യം വിളിക്കാതെ പരസ്പരം സഹായിക്കുകയാണെന്നും ആരൊല്ലാമൊ നിർദ്ദേശങ്ങൾ നൽകുന്നു തനിക്ക് ഈ തുല്യത ഇഷ്ടമായെന്നും പറഞ്ഞു. പ്രത്യേകിച്ച് ഒന്നിനും വേണ്ടിയും താൻ പ്രാർത്ഥിക്കുന്നില്ല. ആറ്റുകാലിലെ സ്ത്രീകളുടെ ഈ വലിയ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചു എന്നും അവർ കൂട്ടിച്ചേർത്തു.
Comments