ആലപ്പുഴ: മാവേലിക്കരയിൽ വാഹനപരിശോധനയ്ക്കിടെ കഞ്ചാവും മാരകായുധങ്ങളുമായി ഒരാൾ പിടിയിൽ. കന്നിമേൽ ഇടത്തറ സ്വദേശി മുഹമ്മദ് കുഞ്ഞ് എന്ന കൊച്ചുമോനെയാണ് എക്സൈസ് സംഘം പിടികൂടിയത്. 67 പൊതികളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇയാൾ സഞ്ചരിച്ച വാഹനത്തിനുള്ളിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. ഇയാളുടെ പക്കൽ നിന്നും തോക്കും കത്തിയുമുൾപ്പടെയുള്ള മാരകായുധങ്ങളും എക്സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്.
കഞ്ചാവും മറ്റ് ലഹരി പദാർത്ഥങ്ങൾ വിദ്യാർത്ഥികൾക്ക് നൽകാനായി എത്തിച്ചതാണെന്നാണ് സംശയം. സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപന നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചിരുന്ന. ഇതെ തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Comments