ന്യൂഡൽഹി: ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഇന്ത്യയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫ്യൂമിയോ കൂടിക്കാഴ്ച നടത്തും.മാർച്ച് 20,21 തീയതികളിലാണ് ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുക. ഇരുവരും 2023 ലെ ജി-7, ജി-20 അദ്ധ്യക്ഷന്മാരായ ടോക്കിയോയും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധം വളർത്തുന്നതിനും കൂടുതൽ അടുത്ത് പ്രവർത്തിക്കുന്നതിനുമുള്ള നടപടികൾ ചർച്ച ചെയ്യും.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിന്ന് ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതായിരിക്കും ചർച്ചയിലെ പ്രധാന വിഷയം. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ വികസ്വര രാജ്യങ്ങളെ ഒന്നായി സൂചിപ്പിക്കുന്ന ‘ഗ്ലോബൽ സൗത്ത്’ എന്ന പദത്തിന്റെ പ്രധാന രാഷ്ട്രമായി ഇന്ത്യ ഉയർന്നിരിക്കുകയാണ്.
ജപ്പാനിലെ ഹിരോഷിമയിൽ നടത്താൻ ഉദ്ദേശിക്കുന്ന ജി-7 ഉച്ചകോടിയുടെ വിജയത്തിന് വേണ്ടി മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാനാണ് കിഷിദ ലക്ഷ്യമിടുന്നതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.
Comments