ബ്രഹ്മപുരം എന്നത് ഞാൻ താമസിക്കുന്ന തിരുവനന്തപുരത്ത് നിന്നും ഒരുപാടകലെയാണ്. എന്നാൽ സുഹൃത്തുക്കളും ബന്ധുക്കളും അയച്ചു തരുന്ന ചിത്രങ്ങൾ വല്ലാതെ ഭയപ്പെടുത്തുന്നുവെന്ന് നടിയും നർത്തകിയുമായ ശരണ്യ മോഹൻ. കുറിപ്പിനോടൊപ്പം നടി ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കൊച്ചിവരെ പോയി തിരിച്ചുവരുന്ന അച്ഛനെ മനസ്സിലാകാതെ നിൽക്കുന്ന മക്കളോട് അച്ഛനാണ് എന്നു പറയുകയാണ് കഥാപാത്രം. ബ്രഹ്മപുരത്തെ പുകയിൽ ആകെ കറുത്തിരുണ്ട് പോയിരിക്കുന്ന വ്യക്തിയെ മക്കൾക്ക് മനസ്സിലാകുന്നില്ല. ചിത്രത്തിലെ കഥാപാത്രം പറയുന്നതിങ്ങനെ ‘അച്ഛനാണ് മക്കളെ.. കൊച്ചി വരെ പോയതാ…’ താമശയായി തൊന്നുമെങ്കിലും കൊച്ചിയിലെ സ്ഥിതി വളരെ ദുരിതപൂർണ്ണമാണ്. പല നടിനടന്മാരും പ്രതികരിക്കാൻ വിസ്സമതിക്കുമ്പോഴാണ് നടിയുടെ കുറിപ്പും ചിത്രവും ചർച്ചയാകുന്നത്. നടിയുടെ പോസ്റ്റിങ്ങനെ ‘ബ്രഹ്മപുരം എന്നത് ഞാൻ താമസിക്കുന്ന തിരുവനന്തപുരത്തിൽ നിന്നും ഒരു പാട് അകലെ ആണ്. എന്നാൽ സുഹൃത്തുക്കളും ബന്ധുക്കളും അയച്ചു തരുന്ന ഓരോ ഫോട്ടോയും വല്ലാത്ത ഒരു പേടി ആണ് നൽകുന്നത്. കണ്ണുകൾ എരിയുന്നതും ശ്വാസം മുട്ടുന്നതും ഒരു നോർമൽസി ആകുന്ന ഒരു ദിവസം ഉണ്ടാകാതിരിക്കട്ടെ. വരും തലമുറക്ക് അനാരോഗ്യങ്ങൾ ഉണ്ടാകാതിരിക്കട്ടെ. രാഷ്ട്രീയഭേദമന്യേ ഇതിനായി നടപടികൾ ഉണ്ടാകട്ടെ. ശുദ്ധ വായു എന്നതും ഒരു അവകാശം ആണ്.’
Comments