ഹിസ്ബ് -ഉത്-തഹ്‌രീർ കേസ്; തമിഴ്‌നാട്ടിൽ പത്തിടങ്ങളിൽ എൻഐഎ റെയ്ഡ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിസ്ബ് -ഉത്-തഹ്‌രീർ കേസ്; തമിഴ്‌നാട്ടിൽ പത്തിടങ്ങളിൽ എൻഐഎ റെയ്ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 12:33 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലുൾപ്പെടെ പത്തിടങ്ങളിൽ റെയ്ഡ് നടത്തി എൻഐഎ. മധുരയിലെ ഹിസ്ബ് -ഉത്-തഹ്‌രീർ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. രാവിലെ ആരംഭിച്ച റെയ്ഡ് പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് 2021ൽ തമിഴ്‌നാട്ടിൽ നടത്തിയ പരിശോധനയിൽ ഒരു പ്രതി പിടിയിലായിരുന്നു. ഐപിസിയിലെ വിവിധ വകുപ്പുകളും 1967 ലെ നിയമവിരുദ്ധ പ്രവർത്തനം തടയൽ ആക്ടിലെ 13(1) ബി പ്രകാരവുമാണ് കേസെടുത്തിരുന്നത്. മധുരയിലെ തീദിർ നഗർ പൊലീസ് സ്റ്റേഷനിലാണ് ആദ്യം കേസ്‌ രജിസ്റ്റർ ചെയ്തത്. അന്ന് പിടിയിലായ മുഹമ്മദ് ഇഖ്ബാൽ ഒരു പ്രത്യേക മത വിഭാഗത്തെ അവഹേളിക്കുന്ന, സാമുദായിക സംഘർഷങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യാനായി ഒരു ഫേസ്ബുക് അക്കൗണ്ട് ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

2022 മാർച്ചിൽ എൻഐഎ രണ്ട് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ബാവ ബഹ്‌റുദ്ദീൻ,സിയാവുദ്ദീൻ ബാഖവി എന്നീ പ്രതികൾ HuT ഭീകര സംഘടനയിലെ അംഗങ്ങളാണ്. ഇന്ത്യയിലെ ഗവൺമെന്റിനെ അട്ടിമറിച്ച് ഇസ്ലാമിക രാഷ്‌ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രതികൾ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നും യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

മെയ് മാസം ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലയളവിൽ ചെന്നൈ പൊലീസിന്റെ സൈബർ ക്രൈം വിഭാഗം ഈ സംഘത്തിൽപെട്ട ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ജനാധിപത്യത്തിനെതിരെയും നിയമവാഴ്ചയ്‌ക്കെതിരെയും നീങ്ങുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ആശയപ്രചാരണത്തിനായി യൂട്യൂബ് ഉൾപ്പെടെയുളള സമൂഹമാദ്ധ്യമങ്ങൾ ഇവർ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. തീവ്ര ഇസ്ലാമിക സംഘത്തിൽപെടുന്നവരാണ് ഹിസ്ബ് ഉത് തഹ്‌റീർ. നിയമങ്ങൾ മനുഷ്യനിർമിതമാണെന്നും ദൈവനിയമമാണ് എല്ലാത്തിലുമുപരിയെന്നുമാണ് ഇവരുടെ വാദം.

Tags: Arrestnia raidTERRORIST ORGANISATIONHizb-ut-Tahrir caseMadhurai
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies