തിരുവനന്തപുരം: ഉയർച്ച തുടർന്ന് സ്വർണവില. സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,520 രൂപയാണ്. ഇന്നലെയും സ്വർണ വില ഉയർന്നിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ ഉയരുന്നതിനിടെ ഇന്നത്തെ വില സർവകാല റെക്കോർഡ് ഭേദിക്കുമെന്നാണ് സൂചന. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 1,840 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്.
Comments