ബെംഗളുരു: ബെംഗളുരു വിമാനത്താവളത്തിൽ ചെരുപ്പിനുള്ളിൽ സ്വർണ്ണം കടത്തുന്നതിനിടെ യാത്രക്കാരൻ പിടിയിൽ. 69.40 ലക്ഷം രൂപ വില വരുന്ന സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പിടിച്ചെടുത്തത്. ഇൻഡിഗോ എയർവേയ്സ് വിമാനത്തിൽ ബാങ്കോക്കിൽ നിന്ന് ബംഗളൂരുവിലെത്തിയ ഒരു യാത്രക്കാരനെയാണ് പിടികൂടിയത്.
സംശയത്തിൽ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ മെഡിക്കൽ ആവശ്യത്തിനാണ് യാത്ര എന്നായിരുന്നു പറഞ്ഞത്. എന്നാൽ മെഡിക്കൽ രേഖകളൊന്നും ഇയാളുടെ കൈവശം ഇല്ലായിരുന്നു. തുടർന്ന് യാത്രക്കാരനെ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണ്ണം പിടികൂടിയത്.
ഇയാളുടെ യാത്രയ്ക്കിടെ ധരിച്ചിരുന്ന ചെരിപ്പിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തുകയായിരുന്നു. സ്വർണ്ണം ചെറിയ കഷ്ണങ്ങളായി മുറിച്ച ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments