പാലക്കാട്: മുറുക്ക് കച്ചവടക്കാരനിൽ നിന്നും കൈകൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ. പാലക്കാട് കൊടുവായൂർ ഹെൽത്ത് ഇൻസ്പെക്ടർ ഷാജി മാത്യുവാണ് പിടിയിലായത്. 13,500 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടയിലാണ് ഇയാൾ വിജിലൻസ് പിടിയിലായത്. കൊടുവായൂർ സമൂഹികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ വെച്ചാണ് ഹെൽത്ത് ഇൻസ്പെക്ടർ കൈക്കൂലി പണവുമായി പിടികൂടിയത്.
പുതുനഗരം കരിപ്പോട് ‘അമ്പിളി’ മുറുക്ക് ഉടമ അനന്തകൃഷ്ണന്റെ കൈയിൽ നിന്ന് പണം വാങ്ങുമ്പോഴാണ് ഇയാൾ വലയിലായത്. വിവിധ രാജ്യങ്ങളിലേക്ക് കരിപ്പോട് മുറിക്ക് കയറ്റുമതി ചെയ്യുന്ന കമ്പനിയ്ക്ക് പരിശോധന കൂടാതെ സാനിറ്ററി സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് ഷാജി മാത്യു കൈക്കൂലി വാങ്ങിയത്. മാർച്ച് ഒമ്പതിന് 10,000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് 13,500 രൂപ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് അനന്തകൃഷ്ണൻ വിജിലൻസിൽ അറിയിച്ചത്.
Comments