ഷില്ലോംഗ് : രാജ്യത്ത് അതിവേഗം ബഹുദൂരം മാറ്റങ്ങൾ സൃഷ്ടിക്കുകയാണ് ഇന്ത്യൻ റെയിൽവേ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ സർവീസ് നടത്തി റെയിൽവേ. മേഘാലയയിലാണ് വടക്ക് കിഴക്കൻ റെയിൽപാതയിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ സർവീസ് നടത്തുക.
പരിസ്ഥിതിയ്ക്ക് ദോഷം വരാത്ത രീതിയിലും ഗ്രീൻ റെയിൽവേ എന്ന നേട്ടം കൈവരിക്കുന്നതിനുമായാണ് മേഖലയിലെ റെയിൽ പാതകൾ വൈദ്യുതീകരിക്കുന്നത്. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ പരിധിയിലുള്ള ഈ ഭാഗങ്ങളിൽ സെൻട്രൽ ഓർഗനൈസേഷൻ ഫോർ റെയിൽവേ ഇലക്ട്രിഫിക്കേഷന്റെ നേതൃത്വത്തിലാണ് വൈദ്യുതീകരണം നടപ്പാക്കിയത്.
Wonderful news for Meghalaya and furthering connectivity in the Northeast. https://t.co/AZjPuBr2Ul
— Narendra Modi (@narendramodi) March 17, 2023
മേഘാലയയിൽ ഇലക്ട്രിക് ട്രെയിൻ കമ്മീഷൻ ചെയ്തതിന്റെ വീഡിയോ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ പങ്കുവെച്ചു. നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചരിത്ര നേട്ടത്തിൽ സന്തോഷം പങ്കുവെച്ചിട്ടുണ്ട്. പിഐബിയുടെ വാർത്ത പങ്കുവെച്ചുകൊണ്ടാണ് ആദ്യ ഇലക്ട്രിക് ട്രെയിൻ സർവീസ് ആരംഭിച്ച വിവരം അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചത്.
Electric Train for the first time in Meghalaya. pic.twitter.com/H4hrdBa4SV
— Ashwini Vaishnaw (@AshwiniVaishnaw) March 17, 2023
മാർച്ച് 15-ന് ദുധ്നോയ്-മെൻഡിപഥർ 22.823 കിലോമീറ്റർ സിംഗിൾ-ലൈൻ സെക്ഷനും അഭയപുരി-പഞ്ചരത്ന 34.59 കിലോമീറ്റർ ഡബിൾ ലൈൻ സെക്ഷനും കമ്മീഷൻ ചെയ്തുകൊണ്ട് എൻഎഫ് റെയിൽവേ മറ്റൊരു സുപ്രധാനമായ നേട്ടം കൈവരിച്ചിരുന്നു. ഇലക്ട്രിക് ലോക്കോമോട്ടീവ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിനുകൾക്ക് ഇനി മുതൽ മെൻഡിപഥിൽ നിന്ന് നേരിട്ട് സർവീസ് നടത്താൻ കഴിയും. പാസഞ്ചർ, ചരക്ക്-വാഹന ട്രെയിനുകൾ ഈ സെക്ഷനുകൾ വഴി പൂർണ്ണ സെക്ഷണൽ വേഗതയിൽ സർവീസ് നടത്താനും കഴിയും.
Comments