മലയാളികളുടെ പ്രിയതാരമാണ് നടന വിസ്മയം മോഹൻലാൽ. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ എന്നും ഓർത്തുവയ്‌ക്കാൻ നിരവധി കഥാപാത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. നിലവിൽ നടൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിലാണ്. സിനിമാ മോഹികളടക്കം കാത്തിരിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ പുതിയ വാർത്തകൾക്കയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ലൊക്കേഷനിൽ നിന്ന് നടൻ മണികണ്ഠൻ പങ്കുവച്ചൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്.
https://www.facebook.com/watch/?ref=external&v=767146611290739
മണികണ്ഠന്റെ മകൻ ഇസൈയ്‌ക്ക് ആശംസ അറിയിച്ചു കൊണ്ടുള്ള മോഹൻലാലിന്റെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വെെറലാകുന്നത്. മണികണ്ഠന് ഒപ്പം നിന്നാണ് താരത്തിന്റെ ആശംസ സന്ദേശം. “പിറന്നാൾ ആശംസകൾ ഇസൈ മണികണ്ഠൻ. ഒരുപാട് സ്നേഹത്തോടെ പ്രാർത്ഥനയോടെ ഹാപ്പി ബർത്ത് ഡേ. ഞാൻ ആരാണെന്ന് കുറച്ച് വലുതാകുമ്പോൾ അച്ഛനോട് ചോദിച്ചാൽ പറഞ്ഞുതരും, കേട്ടോ. എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും എല്ലാം ഈശ്വരൻ തരട്ടെ”, എന്നാണ്
കുഞ്ഞ് ഇസൈയ്‌ക്ക് ആശംസ അറിയിച്ച് മോഹൻലാൽ പറഞ്ഞത്.
അതേസമയം “അവന്റെ ജീവിതത്തിൽ, അവന് കിട്ടുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണിത്” എന്നാണ് മണികണ്ഠൻ മോഹൻലാലിനോട് പറഞ്ഞത്. പിന്നാലെ നിരവധി പേരാണ് ഇസൈയ്‌ക്ക് ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
















Comments