ഒട്ടുമിക്കപേർക്കും ചായയും കാപ്പിയുമില്ലാതെ ഒരു ദിവസം തുടങ്ങാൻ കഴിയില്ല. എന്നാൽ കഫീന്റെ പതിവ് ഉപയോഗം നേരിയ ശാരീരിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കാപ്പിയും ചായയും ശീലമാക്കിയവർ അവ കുടിക്കുന്നതിനു മുൻപായി മൂന്നു കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ചായയോ കാപ്പിയോ കുടിക്കുന്നത് പെട്ടെന്ന് നിർത്തുകയാണെങ്കിൽ തലവേദന, ക്ഷീണം, ഉത്കണ്ഠ, ദേഷ്യം, വിഷാദം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ശരീരം വേഗത്തിൽ കഫീൻ ആഗിരണം ചെയ്യും. ചില കഫീൻ മണിക്കൂറുകളോളം ശരീരത്തിൽ തങ്ങിനിൽക്കാൻ സാധ്യതയുണ്ട്.
വെറും വയറ്റിൽ ചായയും കാപ്പിയും കുടിച്ചാൽ കുടലിൽ ഇതൊരു വരണ്ട പ്രതീതി ഉണ്ടാക്കും. വയറിന്റെ വശങ്ങളിലെ മ്യൂക്കസും നല്ല കൊഴുപ്പും നീക്കം ചെയ്യുകയും ദീർഘകാല വാത (വരൾച്ചയുമായി ബന്ധപ്പെട്ട തകരാറുകൾ) അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും ചെയ്യും. ചായയോ കാപ്പിയോ കുടിക്കുന്നതിനു മുൻപായി ആരോഗ്യകരമായ സമീകൃതാഹാരം നിർബന്ധമായും കഴിക്കണം.
ബദാം മിൽക്ക്, തേങ്ങാപ്പാൽ തുടങ്ങിയ സസ്യാധിഷ്ഠിത പാലുകളോ, പശു ഫാമിൽ നിന്ന് ലഭിക്കുന്ന പാലോ ഉപയോഗിക്കുന്നതാണ് നല്ലത്. പാനീയത്തിൽ ചൂടുള്ള പാൽ നേരിട്ട് ചേർക്കുക. ചായ ഇലകൾ ചേർത്ത് പാൽ കൂടുതൽ നേരം തിളപ്പിക്കരുത്. കാരണം അത് അസിഡിറ്റി ഉള്ളതായി മാറുന്നു.
കറുവാപ്പട്ട, ഏലം, ഗ്രാമ്പൂ, ഇഞ്ചി, കുരുമുരുളക് പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾ അല്ലെങ്കിൽ അശ്വഗന്ധ പോലും ചേർക്കാം. ഈ സുഗന്ധവ്യഞ്ജനങ്ങൾക്ക് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും കഫീന്റെ ദീർഘകാല പാർശ്വഫലങ്ങളില്ലാതെ ഊർജ്ജം നൽകാനും കഴിയും. പതിയെ കഫീന്റെ അളവ് കുറച്ച് സുഗന്ധവ്യജ്ഞനങ്ങളുടെ അളവ് കൂട്ടാനും സാധിക്കും.
Comments