ന്യൂഡൽഹി: മെയ് 17 മുതൽ 19 വരെ ഡൽഹിയിൽ രാജ്യത്തെ ആദ്യ ആഗോള ടൂറിസം നിക്ഷേപക ഉച്ചകോടി സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രാലയം. ടൂറിസം മന്ത്രാലയം മിഷൻ മേധാവികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. കേന്ദ്ര ടൂറിസം മന്ത്രി കിഷൻ റെഡ്ഡിയുടെ അദ്ധ്യക്ഷതയിൽ 42 വിദേശ മിഷൻ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.
ടൂറിസം രാജ്യത്ത് അതിവേഗത്തിൽ വളരുന്ന മേഖലയായി ഉയർന്നുവന്ന് കഴിഞ്ഞുവെന്ന് കിഷൻ റെഡ്ഡി പറഞ്ഞു. ഇത് സാമ്പത്തിക, തൊഴിൽ, വ്യവസായ, നിക്ഷേപ, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷത ടൂറിസം മേഖലയിലെ സാധ്യത ഉയർത്തിക്കാട്ടുന്നു. ഇന്ത്യയുടെ വിനോദസഞ്ചാര മേഖലിലെ വളർച്ച ആഗോള തലത്തിലും ശ്രദ്ധ ആകർഷിക്കുന്നതായും കിഷൻ റെഡ്ഡി പറഞ്ഞു. ഇന്ത്യയുടെ ടൂറിസം സാധ്യതകൾ ഉയർത്തുന്നതിന് ഉച്ചകോടി ഒരു ടു-വേ പ്ലാറ്റ്ഫോം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഇതുവരെ 25 സംസ്ഥാനങ്ങളിലായി 64,000 കോടി രൂപയുടെ 350-ലധികം നിക്ഷേപ പദ്ധതികളാണ് രൂപീകരിച്ചത്. നിക്ഷേപകർക്കുള്ള അവസരങ്ങൾക്കായി ബിസിനസ്-ടു-ഗവൺമെന്റ് സംവിധാനം കൂടുതൽ സുഗമമാക്കും. ഇന്ത്യയ്ക്ക് പുറത്ത് പ്രവർത്തിക്കുന്ന വ്യവസ സ്ഥാപനങ്ങൾ ഇന്ത്യയിലേക്കെത്തും. ഇന്ത്യ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും ഇതുവഴി വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യുമെന്ന് ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം സമിതി അംഗം കെബി കച്രു അറിയിച്ചു.
Comments