ഹ്യൂണ്ടായിയുടെയും ടാറ്റയുടെയും നിലവിലെ അപ്രമാദിത്വത്തെ മറികടക്കാൻ പുതിയ തന്ത്രവുമായി മാരുതി സുസുക്കി രംഗത്ത്. അതിനായി ഇനി മുതൽ മാരുതി സുസുക്കി കാറുകൾ നെക്‌സ ഔട്ട്‌ലെറ്റുകൾ വിൽപ്പനയ്‌ക്കെത്തുമെന്ന് അധികൃതർ അറിയിച്ചു. നെക്‌സ ഔട്ട്്‌ലെറ്റുകൾ വഴി വിൽക്കുന്നത്തോടെ ഹ്യുണ്ടായി, ടാറ്റ എന്നിവരെ മറികടക്കാനാകുമെന്ന് മാരുതി മാർക്കറ്റിംഗ് ആൻഡ് സെയിൽസ് എക്‌സ്‌ക്യുട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
മാരുതി സുസുക്കിയുടെ പ്രീമിയം വാഹനങ്ങൾ വിൽക്കുന്നതിനായി 2015-ലാണ് കമ്പനി നെക്‌സ റീട്ടെയിൽ ശൃംഖല ആരംഭിച്ചത്. ബലേനോ, ഇഗ്‌നിസ്, സിയാസ്, ഗ്രാൻഡ് വിറ്റാര തുടങ്ങിയ കൂടിയ മോഡലുകൾ വിൽക്കുന്ന നെക്സ് 20 ലക്ഷം കാറുകൾ വിറ്റുകഴിഞ്ഞു. 2023 ഓട്ടോ എക്‌സ്‌പോയിൽ മാരുതി അനാവരണം ചെയ്തെങ്കിലും ഇനിയും പുറത്തിറങ്ങാനുള്ള എസ്യുവികളായ ഫ്രോങ്ക്സ്, ജിംനി എന്നിവയും നെക്സ ചെയിൻ വഴി വിൽക്കുമെന്നും അധികൃതർ അറിയിച്ചു.
ബിഎസ് ഫേയ്‌സ് 2 നിയമപ്രകാരം ഏപ്രിൽ ഒന്ന് മുതൽ മാരുതി സുസുക്കി വാഹനങ്ങൾക്ക് വില വർദ്ധിക്കും ഇതിൽ ഉപഭോക്താക്കളുടെ പ്രതികരണ ശ്രദ്ധിക്കുന്നുണ്ടെന്നും കമ്പനി പറഞ്ഞു. നിലവിൽ വിൽപ്പനയിൽ നാലാം സ്ഥാനത്താണ് നെക്‌സ. അടുത്ത വർഷത്തോടെ രണ്ടാം സ്ഥാനത്തെത്തുമെന്നാണ് കമ്പനിയുടെ പ്രതിക്ഷയെന്നും ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കി. കഴിഞ്ഞ വർഷം 23 ശതമാനമായിരുന്ന മാരുതി സുസുക്കി നെക്‌സയുടെ മൊത്തവിപണനം ഈ വർഷത്തോടെ 47 ശതമാനമായി വളർന്നിട്ടുണ്ടെന്നും ശ്രീവാസ്തവ് കൂട്ടിച്ചേർത്തു.
Comments