ന്യൂഡൽഹി: ഡൽഹിയിലെ പ്രഗതി മൈതാനിയിൽ സ്ഥാപിച്ചിട്ടുള്ള ദേശീയപതാക അഴിച്ചുമാറ്റി ഖലിസ്ഥാൻ പതാക കെട്ടുമെന്ന് ഭീഷണി. ശബ്ദ സന്ദേശമായാണ് ഭീഷണി ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിന് വേണ്ടി പഞ്ചാബ് പോലീസ് ശക്തമാക്കുന്നതിനിടെയിലാണ് ഭീഷണി സന്ദേശം പുറത്തുവന്നത്. എന്നാൽ ശബ്ദസന്ദേശത്തിന്റെ ഇറവിടം സംബന്ധിച്ച് വ്യക്തതയില്ല. ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
സെപ്റ്റംസബറിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ പ്രധാനവേദിയാണ് പ്രഗതി മൈതാൻ. ഇവിടെ സ്ഥാപിച്ചിരിക്കുന്ന പതാക അഴിച്ചുമാറ്റുമെന്നാണ് ഭീഷണി. അമൃത്പാൽ സിംഗിന്റെ അനുനായികൾ പ്രപഗതി മൈതാൻ കൈയടക്കി ഇന്ത്യൻ പതാകയെ അഴിച്ചുമാറ്റുമെന്ന പറയുന്ന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ആക്ഷേപിക്കുന്നുണ്ട്. സംഭവത്തിന് പിന്നാലെ പ്രഘതി മൈതാനിയിലും പരിസര പ്രദേശങ്ങളിലും സിരക്ഷ വർദ്ധിപ്പിച്ചു.
Comments