വാഹനപരിശോധനക്കിടെ കസ്റ്റഡിയിൽ എടുത്ത പ്രതി മരിച്ച സംഭവം; എസ്‌ഐയ്ക്ക് സസ്‌പെൻഷൻ; ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാഹനപരിശോധനക്കിടെ കസ്റ്റഡിയിൽ എടുത്ത പ്രതി മരിച്ച സംഭവം; എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ; ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2023, 11:35 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വാഹന പരിശോധനക്കിടെ കസ്റ്റഡിയിലെടുത്തയാളെ മർദ്ദിച്ച സംഭവത്തിൽ എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ. തൃപ്പൂണിത്തുറ ഹിൽപാലസ് എസ്.ഐ ജിമ്മി ജോസിനെയാണ് അന്വേഷണ വിധേയമായി കമീഷണർ സസ്‌പെൻഡ് ചെയ്തത്. ഇരുമ്പനം കർഷകകോളനി സ്വദേശി മനോഹരന്റെ (53) മരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. തൃക്കാക്കര എ.സി.പിക്കായിരിക്കും അന്വേഷണ ചുമതല.

അലക്ഷ്യമായി ഇരുചക്ര വാഹനം ഓടിച്ച് കൈ കാണിച്ചിട്ട് നിർത്താതെ പോയി എന്നാണ് പോലീസ് പറയുന്നത്. സ്റ്റേഷനിൽ നിന്ന് വൈദ്യപരിശോധനയ്‌ക്ക് കണ്ടുപോകാനിരിക്കെയാണ് മനോഹരൻ കുഴഞ്ഞുവീണതെന്നും പറയുന്നു. കുഴഞ്ഞു വീണ മനോഹരനെ ഉടൻ തന്നെ പോലീസ് ജീപ്പിൽ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിക്കുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോഴെക്കും മനോഹരൻ മരണപ്പെട്ടിരുന്നു എന്നും പോലീസ് പറയുന്നു.

എന്നാൽ പോലീസ് മനോഹരനെ മർദ്ദിച്ചതായാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. പോലീസ് കൈ കാണിച്ചപ്പോൾ അൽപ്പം മുന്നോട്ട് മാറിയാണ് മനോഹരൻ വാഹനം നിർത്തിയത്. ഒരു പോലീസുകാരൻ ഒടി എത്തി ഹെൽമറ്റ് മാറ്റിയുടനെ മനോഹരന്റെ മുഖത്തടിച്ചു എന്നാണ് മനോഹരന്റെ നാട്ടുകാർ പറയുന്നത്. എന്നാൽ അസഭ്യത്തോടൊപ്പം നിനക്കെന്താടാ കൈ കാണിച്ചാൽ വണ്ടി നിർത്തിക്കൂടെ എന്നു പറഞ്ഞായിരുന്നു മർദ്ദനം. തുടർന്ന് സ്റ്റേഷനിൽ കൊണ്ടുപോകാൻ ജീപ്പിൽ കയറ്റിയും മനോഹരനെ ക്രൂരമായി മർദ്ദിച്ചു എന്നും നാട്ടുകാർ പറയുന്നു. അതേ സമയം മനോഹരനെ മർദ്ദിച്ചിട്ടില്ലെന്നാണ് പോലീസിന്റെ നിലപാട്

മനോഹരന്റെ മരണവിവരം അറിഞ്ഞതിന് പിന്നാലെ ഇന്നലെ വൈകിട്ട് ബന്ധുക്കൾ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തി. വിശദമായ അന്വേഷണം നടത്തും എന്ന പോലീസിന്റെ ഉറപ്പിലാണ് ഇവർ പിരിഞ്ഞത്.

Tags: thrippunithura
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies