തിരുവനന്തപുരം : വാഹനങ്ങൾക്ക് തീ പിടിക്കുന്ന സാഹചര്യം തുടർക്കഥയാവുകയാണ്. ഇത്തരം സാഹചര്യങ്ങൾക്ക് വണ്ട് വില്ലനാകുന്നുവെന്ന തരത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ സർവേ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. വണ്ടുകൾ ഇന്ധന പൈപ്പുകൾ തുരന്ന് ചോർച്ച വരുത്തുന്നതാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണം. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ തീ പിടിക്കുന്നതിന് കാരണം ഷോർട് സർക്യൂട്ടാണെന്നും കണ്ടെത്തിയിരിക്കുകയാണ്. ഓടിക്കൊണ്ടിരുന്ന കാറിൽ തീ പടർന്ന് കണ്ണൂരിൽ ദമ്പതികൾ മരിച്ച സംഭവത്തിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ കത്തി അപകടങ്ങൾ കൂടിയതോടെയാണ് മോട്ടോർ വാഹനവകുപ്പ് ഓൺലൈൻ സർവേ നടത്തിയത്. തീപിടിത്തമോ അതിന് സമാനമായതോ ആയ അപകടത്തിൽപെട്ട 150 പോരാണ് സർവേയിൽ പങ്കെടുത്തത്. ഇതിൽ 11 ഇടങ്ങളിൽ നിന്നും രേഖപ്പെടുത്തിയത് ഷോർട് സർക്യൂട് മൂലമുള്ള തീപിടിത്തമായിരുന്നു. 133 ഇടത്ത് പ്രശനകാരണം ഇന്ധന ചോർച്ചയായിരുന്നു. ഇതിന് കാരണമായി കണ്ടെത്തിയത് തുരപ്പൻ വണ്ടിനെയാണ്.
നെസ്റ്റസ് മ്യൂട്ടിലാറ്റസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന വണ്ടുകളാണ് തീപിടിത്തത്തിന് കാരണം. വണ്ടുകളെ ആകർഷിക്കുന്നത് പെട്രോളിലെ എഥനോൾ എന്ന ഘടകമാണ്. ഇന്ധനം കുടിക്കുന്നതിനായി റബർ കൊണ്ട് നിർമിച്ച് ഇന്ധന പമ്പ് ഇവ തുരക്കും. ഇതാണ് പിന്നീട് തീ പിടിത്തത്തിനും അപകടത്തിനും വഴി തെളിയ്‌ക്കുന്നത്.
















Comments