ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വാച്ചുകളിലൊന്ന് പുറത്തിറക്കി ജേക്കബ് ആൻഡ് കമ്പനി. അമേരിക്കൻ ജ്വല്ലറി നിർമ്മാതാക്കളായ ജേക്കബ് ആൻഡ് കമ്പനി 20 ദശലക്ഷം യുഎസ് ഡോളർ വിലമതിക്കുന്ന വാച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതായത് 164 കോടിയിലധികം ഇന്ത്യ രൂപ വിലവരുന്ന വാച്ച്. സ്വിറ്റ്‌സർലൻഡിലെ വാർഷിക എക്‌സിബിഷനിലാണ് നിലവിൽ വാച്ച് പ്രദർശിപ്പിച്ചിരിക്കുന്നത്.
ഏകദേശം മൂന്നര വർഷത്തോളം സമയമെടുത്താണ് വാച്ചിന്റെ നിർമാണം പൂർത്തിയാക്കിയതെന്ന് കമ്പനി വ്യക്തമാക്കുന്നു. അതിമനോഹരമായി നിർമ്മിച്ചിരിക്കുന്ന ഈ വാച്ചിൽ ഉയർന്ന ഗുണനിലവാരമുള്ള മഞ്ഞ രത്‌നങ്ങളും മറ്റ് വജ്രങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. വാച്ച് രൂപകൽപന ചെയ്ത ശേഷം രത്‌നങ്ങൾ ശേഖരിക്കാനും കണ്ടെത്താനുമാണ് ഏറെ സമയമെടുത്തതെന്ന് നിർമ്മാതാക്കൾ പറയുന്നു. വാച്ച് തയ്യാറാക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇപ്പോൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
ബില്യണയർ ടൈംലെസ്സ് ട്രഷർ എന്നാണ് നിർമാതാക്കൾ ഈ വാച്ചിന് പേരിട്ടിരിക്കുന്നത്. വാച്ചിൽ ഉപയോഗിച്ചിരിക്കുന്ന മഞ്ഞ വജ്രം വളരെ അപൂർവ്വമായി മാത്രം കണ്ടുവരുന്നതാണ്. വെള്ള രത്‌നത്തെ അപേക്ഷിച്ച് പതിനായിരത്തിലൊന്ന് എന്ന കണക്കിലാണ് മഞ്ഞ വജ്രം ലഭ്യമാകുക.
വാച്ച് നിർമ്മിക്കുന്ന വീഡിയോ ഇതാ..
Comments