വൈക്കം സത്യാഗ്രഹത്തിന്റെ ശദാബ്ദി ആഘോഷം വൈക്കം കടപ്പുറത്ത് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വിശിവൻകുട്ടി. എപ്രിൽ 1ന് ആഘോഷം സംഘടിപ്പിക്കുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. എന്നാൽ വൈക്കത്ത് ഇങ്ങനെയൊരു കടപ്പുറം ഇല്ല. കോട്ടയം ജില്ലയിൽ തന്നെ കടപ്പുറങ്ങളില്ല.
വൈക്കം സത്യാഗ്രഹത്തിന്റെ ശദാബ്ദി ആഘോഷങ്ങൾക്ക് താമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും കടപ്പുറത്തെത്തുമെന്നും മന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. ഇരുവരുടെയും ചിത്രങ്ങളും വീഡിയോയിൽ കാണാം. തമിഴ് ചലചിത്രം തലൈവയിലെ ദളപതി എന്ന ഗാനമാണ് വീഡിയോയിലെ പശ്ചാത്തലസംഗീതം.
തുടർച്ചയായി മന്ത്രിക്ക് അമളി പറ്റാറുണ്ട്. ഇടയ്‌ക്ക് താൻ മന്ത്രിയപ്പൂപ്പനാണെന്ന് പറഞ്ഞത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ട്രോളുകൾക്ക് വഴിയൊരുക്കിയിരുന്നു. ഇത്തരത്തിൽ മന്ത്രി വൈക്കം സത്യാഗ്രഹത്തിന്റെ ശദാബ്ദി ആഘോഷം പങ്കുവെച്ച വീഡിയോ ഇതിനകം നിരവധി ട്രോളുകൾ ഏറ്റുവാങ്ങി കഴിഞ്ഞു. മന്ത്രിയുടെ പോസ്റ്റിന് താഴെ വലിയ രീതിയിലുള്ള പരിഹാസങ്ങൾ എത്തുന്നുണ്ട്. ഏപിൽ 1 വിഡ്ഡികളുടെ ദിനം കൂടിയാണ് എന്നതാണ് ഇപ്പോൾ പ്രചരിക്കുന്ന പ്രതികരണം.
Comments