ന്യൂഡൽഹി: ജാതി അധിക്ഷേപത്തിൽ രാഹുലിന് അയോഗ്യത കൽപ്പിച്ച വിഷയത്തിൽ കോൺഗ്രസ് വിദേശയിടപെടലിന് ശ്രമിക്കുന്നവെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. രാഹുലിനെ പാർലമെന്റെിൽ നിന്നും അയോഗ്യനാക്കിയതിന് ശേഷം ജർമ്മൻ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രതികരണം ഇതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് നേതാവ് ജർമ്മനിയുടെ ഇടപെടലിന് നന്ദി രേഖപ്പെടുത്തിയുള്ള ദിഗ്വിജയ് സിംഗിന്റെ പോസ്റ്റും നിർമ്മല സീതാരാമൻ തന്റെ ട്വീറ്ററിലൂടെ പങ്കുവെച്ചു.
ജർമ്മനിയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് റിച്ചാർഡ് വോക്കറിന്റെ രാഹുലിന്റെ ആയോഗ്യതയിൽ അഭിപ്രായം പറഞ്ഞുള്ള ട്വീറ്റ് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് പങ്കുവെച്ചിരുന്നു. ഇത് അടികുറിപ്പായി ദിഗ്വിജയ് സിംഗ് ജർമ്മൻ വിദേശകാര്യ മന്ത്രാലയത്തിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നിരുന്നു. ഇതാണ് മന്ത്രി ചൂണ്ടികാട്ടിയത്. വിദേശയിടപെടലിന് കോൺഗ്രസ് തയ്യാറാവുന്നു എന്നതിന് മറ്റൊരു തെളിവും ആവശ്യമില്ലന്നാണ് നിർമ്മല സീതാരാമൻ ഇത് കാട്ടി പറഞ്ഞത്.
നിലവിലുളള സർക്കാരിനെ താഴെയിറക്കുവാൻ വിദേശ രാജ്യങ്ങളോട് കോൺഗ്രസ് അഭ്യർത്ഥിക്കുകയാണെന്നും ഇവർ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി രഹസ്യധാരണ ഉണ്ടാക്കിയെന്നും അതിന്റെ ഉദാഹരണമാണ് കോൺഗ്രസ് നേതാവിന്റെ നന്ദി അറിയിച്ചുള്ള ട്വീറ്റെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. കോൺഗ്രസ് വിദേശ രാജ്യങ്ങളുടെ ഇടപെടലിന് ശ്രമിക്കുന്നതിന് ഇവയെല്ലാം മതിയായ തെളിവുകളാണെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.
Apparent that @INCIndia wants foreign interference in our affairs.
Sign Memorandum of Understanding (MoU) with Communist Party of China with opaque contents. During interactions abroad, plead for help to change government.
Thank them when help forthcoming.
Any more proof needed? https://t.co/aZ4rNuJhxN— Nirmala Sitharaman (@nsitharaman) March 30, 2023
Comments