ചെടികളെ കൊന്നു തിന്നുന്ന ഫംഗസ് ബാധ മനുഷ്യനിലും; ഇന്ത്യക്കാരനിൽ രോഗം സ്ഥിരീകരിച്ചു; ലോകത്ത് ഇതാദ്യം, ആശങ്ക പങ്കുവെച്ച് ഡോക്ടർമാർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചെടികളെ കൊന്നു തിന്നുന്ന ഫംഗസ് ബാധ മനുഷ്യനിലും; ഇന്ത്യക്കാരനിൽ രോഗം സ്ഥിരീകരിച്ചു; ലോകത്ത് ഇതാദ്യം, ആശങ്ക പങ്കുവെച്ച് ഡോക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2023, 11:18 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ പ്ലാന്റ് മൈക്കോളജിസ്റ്റിന് ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം സ്ഥിരീകരിച്ചു. ലോകത്ത് ആദ്യമായാണ് സസ്യങ്ങളിൽ നിന്നും മനുഷ്യനിലേയ്‌ക്ക് ഫംഗസ് രോഗം ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. കൊൽക്കത്തയിൽ നിന്നുള്ള 61-കാരനായ മൈക്കോളജിസ്റ്റിനാണ് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. ചെടികളുടെ ഇലകൾക്ക് നിറ വ്യത്യാസങ്ങൾ വരുത്തുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്ന കോണ്ട്രോസ്റ്റീറിയം പർപ്പ്യൂറിയം എന്ന ഫംഗസാണ് മൈക്കോളജിസ്റ്റിനെ ബാധിച്ചതെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ.

സാധാരണയായി സസ്യങ്ങളിൽ കാണപ്പെടുന്ന രോഗമാണ് ഫംഗസ് രോഗം. ആദ്യം നിറം വ്യത്യാസം ബാധിക്കുകയും പിന്നീട് സസ്യം മുഴുവനായി കരിയുകയും ചെയ്യും. വള്ളിപ്പടർപ്പ് വിളകളിലാണ് കൂടുതലായി ഇത് കണ്ടുവരുന്നത്. ആദ്യം ഇലയ്‌ക്ക് നിറ വ്യത്യാസം വരും പിന്നീട് കായയിലേക്കും വിളയിലേക്കും പടരുകയും ചെയ്യുന്നു. ഇലയും തണ്ടും മുഴുവനായും പഴുത്ത് നശിക്കുന്നതാണ് രോഗലക്ഷണം. റോസ് കുടുംബത്തിലെ സസ്യങ്ങളുടെ സിൽവർ ലീഫ് രോഗത്തിന് കാരണമാകുന്ന ഒരു സസ്യ ഫംഗസാണ് കോണ്ട്രോസ്റ്റീറിയം പർപ്പ്യൂറിയം. മൈക്കോളജിസ്റ്റ് ആയതിനാൽ രോഗബാധിതനായ വ്യക്തി ഫംഗസുമായി കൂടുതൽ അടുത്ത് പ്രവർത്തിച്ചിരുന്നു. അതിനാലാണ് ഇയാൾക്ക് അണുബാധ പിടിപെട്ടതെന്ന് ഡോക്ടർമാർ പറയുന്നു.

കഴിഞ്ഞ മൂന്ന് മാസമായി രോഗബാധിതനായ വ്യക്തിക്ക് പരുക്കൻ ശബ്ദം, ചുമ, ക്ഷീണം, ഭക്ഷണപാനിയങ്ങൾ വിഴുങ്ങാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടിരുന്നു. ഇതിനെ തുടർന്നാണ് മൈക്കോളജിസ്റ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കഴുത്തിനുള്ളിൽ പാരാട്രാഷ്യൽ കുരുവും കാണപ്പെട്ടിരുന്നു. പഴുപ്പ് സാമ്പിളുകൾ പരിശോധിച്ചപ്പോൾ ഫംഗസ് അണുബാധയാണ് കണ്ടെത്തി. പനി, തൊണ്ടവേദന, ഓഡിനോഫാഗിയ, കഴുത്തിൽ നിന്ന് ഹയോയിഡ് അസ്ഥി വരെ വീക്കം എന്നിവയ്‌ക്കൊപ്പം പാരാട്രാഷ്യൽ കുരു പലപ്പോഴും ഇയാൾക്ക് ഉണ്ടാകാറുണ്ടായിരുന്നു. പഴുപ്പുനിറഞ്ഞ കുരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

ഗവേഷണത്തിന്റെ ഭാഗമായി നിരന്തരം ഫംഗസുമായും ചീഞ്ഞളിഞ്ഞ ചെടികളുമായും കൂണുകളുമായും മൈക്കോളജിസ്റ്റ് സമ്പർക്കം പുലർത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഫംഗസ് ഇയാളിലും ബാധിച്ചത്. പരമ്പരാഗത സാങ്കേതിക വിദ്യകളായ മൈക്രോസ്‌കോപ്പി വഴിയും കൾച്ചർ വഴിയും ഫംഗസിനെ തിരിച്ചറിയുന്നതിൽ ഡോക്ടർമാർ പരാജയപ്പെട്ടു. സീക്വൻസിംഗിലൂടെ മാത്രമേ എന്ത് അണുബാധയെന്ന് കണ്ടെത്താൻ സാധിക്കുമായിരുന്നുള്ളു. അണുബാധ എന്താണെന്നും അതിന്റെ രൂപം വ്യക്തമായെങ്കിലും എങ്ങനെയാണ് ഇവയുടെ സ്വഭാവമെന്നും മറ്റുള്ളവരിലേയ്‌ക്ക് പടരുമോ എന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. അതിനാൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് ആശങ്കജനകമാണെന്നും ഡോക്ടർമാർ പറഞ്ഞു. രണ്ടുവർഷം നീണ്ട ആന്റിഫംഗൽ ചികിത്സയിലൂടെ 61-കാരന്റെ രോഗം പൂർണമായി മാറിയതായും മെഡിക്കൽ മൈക്കോളജി കേസ് റിപ്പോർട്ട്‌സ് എന്ന ജേർണലിൽ പറയുന്നു.

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies