ലക്നൗ : ആഗ്രഹിച്ചതെല്ലാം എങ്ങനെയും സ്വന്തമാക്കിയ ഗുണ്ടാത്തലവനും സമാജ് വാദി പാര്‍ട്ടി മുന്‍ എം.പി.യുമാണ് ആതിഖ് അഹമ്മദ് . എന്നാൽ ഇന്ന് ആഗ്രഹിച്ച് താൻ നേടിയതെല്ലാം പിടിച്ചെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൗരന്മാർക്ക് തിരികെ നൽകുന്നത് കണ്ടു നിൽക്കേണ്ട അവസ്ഥയാണ് .
പ്രയാഗ്രാജിലെ ലുക്കർഗഞ്ച് പ്രദേശത്ത്, ഒരു ദശാബ്ദത്തിലേറെ മുമ്പ് ആതിഖ് അഹമ്മദ് അനധികൃതമായി സമ്പാദിച്ചതും 2021 ൽ യോഗി സർക്കാർ കണ്ടുകെട്ടിയതുമായ വസ്തുവിൽ ഇപ്പോൾ നിർധനർക്കായി പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ 76 ഫ്ലാറ്റുകളാണ് യോഗി സർക്കാർ നിർമ്മിച്ചിരിക്കുന്നത് . ഇത് ഏപ്രിൽ അവസാനത്തോടെ തയ്യാറാകും. യുപി സർക്കാർ ഉടൻ തന്നെ പാവപ്പെട്ട കുടുംബങ്ങൾക്ക് ഈ ഫ്ലാറ്റുകളുടെ താക്കോൽ കൈമാറും .
2017-ൽ യോഗി ആദിത്യനാഥ് സർക്കാർ വന്നതോടെയാണ് ആതിഖ് അഹമ്മദിന്റെ അധികാരം ക്ഷയിക്കുന്നത്. തുടർന്ന് തുടർച്ചയായി ആതിഖ് അനധികൃതമായി കൈവശം വച്ച സ്വത്തുക്കൾ യോഗി സർക്കാർ പിടിച്ചെടുത്തു . അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങളും സർക്കാർ പൊളിച്ചുമാറ്റി .
അഹമ്മദിന്റെയും കൂട്ടാളികളുടെയും സംസ്ഥാനത്തുടനീളമുള്ള 1,168 കോടി രൂപ വിലമതിക്കുന്ന ബിനാമി സ്വത്ത് ഇതുവരെ കണ്ടുകെട്ടുകയും പൊളിച്ചുനീക്കുകയും ചെയ്തതായി എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു.
2004-2009 കാലഘട്ടത്തിൽ സമാജ്വാദി പാർട്ടി എംപിയായിരുന്നപ്പോൾ ആതിഖ് അഹമ്മദിനെ മറികടക്കാൻ പലർക്കും ശക്തി ഇല്ലായിരുന്നു. തട്ടിക്കൊണ്ടുപോകൽ മുതൽ കൊലപാതകം, കൊള്ളയടിക്കൽ വരെ 130 കേസുകളെങ്കിലും ആതിഖിനെതിരെയുണ്ട്.
Comments