ലക്നൗ: ഭാര്യ തന്നെ മതം മാറാൻ പ്രേരിപ്പിക്കുന്നുവെന്ന പരാതിയുമായി 26-കാരൻ. മുസ്ലീം മതത്തിലേക്ക് മാറണമെന്ന് ഭാര്യയും അവരുടെ ബന്ധുക്കളും നിർബന്ധിക്കുന്നുവെന്നാണ് യുവാവിന്റെ പരാതി. മതം മാറിയില്ലെങ്കിൽ ആത്മഹത്യാക്കുറിപ്പിൽ പേരെഴുതി വെച്ച ശേഷം ജീവനൊടുക്കുമെന്നാണ് ഭാര്യയുടെ ഭീഷണി. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രണയത്തിലായിരുന്ന ഫരിദ്പൂർ സ്വദേശി അജയ്കുമാർ സിംഗും ജുല്ലിപൂർ സ്വദേശിയായ മുസ്കാനും വീട്ടുകാരുടെ എതിർപ്പ് മറികടന്ന് കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാഹിതരായത്. അജയ് കുമാർ സിംഗിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയെയും മാതാപിതാക്കളായ ഷെഹൻഷാ, യൂനുസ് അലി, സഹോദരനായ ഫർഖുൻ അലി, ബന്ധുവായ സുഹേൽ ഖാൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പരാതിയുമായി യുവാവ് ആദ്യം സമീപിച്ചത് കർണിസേനാ ദേശീയ വൈസ് പ്രസിഡന്റ് ഗ്യാനേന്ദ്ര സിംഗ് ചൗഹാനെയായിരുന്നു. തുടർന്ന് ഇവർ പോലീസിന് പരാതി കൈമാറി. വീട്ടിൽ മാംസം പാകം ചെയ്യുന്നത് സംബന്ധിച്ച് വാക്കു തർക്കമുണ്ടായതായും ഇയാൾ പറഞ്ഞിരുന്നു. അലിഗഡ് പോലീസ് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 295, 295എ, 298 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Comments