ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്ക് വീണഅടും മറുപടി നൽകി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. 10 തവണ പുനർജനിച്ചാൽ പോലും രാഹുൽ ഗാന്ധിക്ക് വി.ഡി. സവർക്കർ ആകാൻ സാധിക്കില്ലെന്നായിരുന്നു ഠാക്കൂർ പരാമർശിച്ചത്. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ജിറ്റോ
അഹിംസ റൺ പരിപാടിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
”സവർക്കറെ അപമാനിച്ച രാഹുലിന് രാജ്യം മാപ്പുനൽകില്ല. പത്ത് തവണ പുനർജനിച്ചാൽ പോലും രാഹുലിന് സവർക്കർ ആകാൻ കഴിയില്ല.
സ്വാതന്ത്ര്യത്തിനായി ജീവിത കാലം മുഴുവൻ ജയിലിൽ കഴിഞ്ഞ വ്യക്തിയാണ് സവർക്കർ. എന്നാൽ രാഹുൽ ഗാന്ധി ബ്രിട്ടീഷുകാരെ സഹായിക്കുന്നതിനായി ഇന്ത്യൻ ജനാധിപത്യത്തെ കരിവാരിത്തേക്കുന്നതിനായി പ്രചാരണം നടത്താനായാണ് ജീവിതം മാറ്റിവെക്കുന്നത്.” -താക്കൂർ പറഞ്ഞു.
അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു
സവർക്കറെ കുറിച്ച് പരാമർശിച്ചത്.
Comments