എറണാകുളം: കാലടിയിൽ ബിഎസ്എൻഎൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ശ്രമം നടത്തി യുവാവ്. കുട്ടമ്പുഴ സ്വദേശി അരുണാണ് ആത്മഹത്യാ ശ്രമം നടത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ യുവാവിനെ അനുനയിപ്പിച്ച് പോലീസ് താഴെ ഇറക്കി.
കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ മാന്നാനത്തും സമാനമായ സംഭവം നടന്നു. പോലീസുകാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി മൊബൈൽ ടവറിന്റെ മുകളിൽ കയറിയായിരുന്നു യുവാവിന്റെ ആത്മഹത്യാ ഭീഷണി. രണ്ടരമണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് ഇടുക്കി മാമലക്കണ്ടം സ്വദേശിയായ ഷിബുവിനെ താഴെ ഇറക്കിയത്.
താഴെ ഇറങ്ങിയ ഷിബുവിനെ പോലീസ് ഉടനെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് യുവാവ് ഇത്തരത്തിലെ അക്രമം കാണിച്ചതെന്ന് പോലീസ് വ്യക്തമാക്കി. മരംവെട്ട് ജോലിക്കായാണ് ഷിബു മാമലക്കണ്ടത്ത് നിന്ന് മാന്നാനത്ത് എത്തിയത്. ഇതിനിടയിലായിരുന്നു നാട്ടുകാരെ ഭീതിയിലാക്കിയ ആത്മഹത്യാ ശ്രമം നടത്തിയത്.
Comments