പുള്ളിയുണ്ട്, പുലിയല്ല; ചെങ്ങോടുമലയിലെ സുന്ദരൻ; കേരളത്തില്‍ പുതിയ ഇനം പല്ലിയെ കണ്ടെത്തി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുള്ളിയുണ്ട്, പുലിയല്ല; ചെങ്ങോടുമലയിലെ സുന്ദരൻ; കേരളത്തില്‍ പുതിയ ഇനം പല്ലിയെ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2023, 10:19 pm IST
Facebook
Twitter
WhatsAppTelegram

വടക്കൻ കേരളത്തിലെ തീരദേശ വനങ്ങളിൽ നിന്ന് പുതിയ ഇനം പല്ലിയെ കണ്ടെത്തി ശാസ്ത്രജ്ഞർ. കോഴിക്കോട് ജില്ലയിലെ ചെങ്ങോടുമലയിൽ നിന്നുമാണ് സിർട്ടേഡോക് ടൈയലൻസ് ചെങ്ങോടുമലൻസിസ് (Cyrtodactylus chengodumalaensis) അഥവാ ചെങ്ങോടുമല ഗെകൊയില്ല എന്ന പല്ലിയെ കണ്ടെത്തിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ഗവേഷണ മാഗസിനായ ജേണൽ ഓഫ് ഹെർപ്പറ്റോളജിയുടെ പുതിയ പതിപ്പിലാണ്‌ ഇതുസംബന്ധിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2009-ല്‍ ഇവയുടെ സാന്നിധ്യം ചെങ്കോട്ടുമലയില്‍ കണ്ടെത്തിയിരുന്നെങ്കിലും 2023-ലാണ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കുള്ളിൽ ചെങ്കോട്ടുമലയില്‍ കണ്ടെത്തുന്ന രണ്ടാമത്തെ പല്ലിവര്‍ഗമാണിത്. അമേരിക്ക വില്ലനോവ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡോ. ആരൻ ബോവർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഡോ. ഇഷാൻ അഗർവാൾ, മുംബൈ ആസ്ഥാനമായുള്ള താക്കറേ ഫൗണ്ടേഷനിലെ ഡോ. അക്ഷയ് ഖണ്ടേക്കർ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ഡോ. സന്ദീപ് ദാസ്, സ്വതന്ത്ര ഗവേഷകനായ ഉമേഷ് പാവുക്കണ്ടി എന്നിവരടങ്ങിയ സംഘമാണ് ടൈയലൻസ് ചെങ്ങോടുമലൻസിസിനെ കണ്ടെത്തിയത്.

ശരീരത്ത് മനോഹരമായ പാറ്റേണുള്ള പല്ലി വർ​ഗമാണ് സിർട്ടേഡോക് ടൈയലൻസ്. മാംസത്തിന്റെ നിറമുള്ള ഇവയ്‌ക്ക് പുളളിപ്പുലികള്‍ക്കുള്ളതിന് സമാനമായ പുള്ളികളുമുണ്ട്. പ്രധാനമായും രാത്രി കാലങ്ങളിൽ പുറത്തിറങ്ങുന്ന ചെറിയ ഇനം പല്ലിയാണിവ. കാടുകൾക്കിടയിലും പാറകൾക്കിടയിലുമാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. എട്ടു സെന്റിമീറ്ററാണ് പരമാവധി നീളം. ഇലകൾക്കിടയിലാണ് ഇവ ഇണ ചേരുന്നത്. രണ്ട് മുട്ടയാണ് പെൺ പല്ലികൾ ഇടുക. മണ്ണിനടിയിലാണ് ഇവ മുട്ടയിടുന്നത്. മുട്ടകൾക്ക് പല്ലികൾ സംരക്ഷണം ഒരുക്കാറില്ലെന്നും ​ഗവേഷകർ പറയുന്നു. കാട്ടു തീ പോലുള്ള പ്രകൃതി പ്രതിഭാസങ്ങൾ കാരണം ഇവയുടെ എണ്ണത്തിൽ ​ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ജൈവ വൈവിധ്യത്തിന്റെ കലവറയായ ചെങ്ങോടുമലയിൽ കരിങ്കൽ ഖനനം നടത്താനുള്ള ശ്രമങ്ങൾ നേരത്തെ നടന്നിരുന്നു. ജനകീയ സമരത്തെ തുടർന്നാണ് ഖനനം അവസാനിപ്പിച്ചത്.

Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies