ന്യൂഡൽഹി: ഇന്ത്യയുമായുളള ഭൂട്ടാന്റെ ബന്ധത്തെ അഭിനന്ദിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.ഇന്ത്യയുമായുളള പങ്കാളിതത്തെ ശക്തിപ്പെടുത്താനുളള ഭൂട്ടാന്റെ കാഴ്ച്ചപ്പാടിനെയും ജയശങ്കർ അഭിനന്ദിച്ചു. ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുകുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.
മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായാണ് വാങ്ചൂക് തിങ്കളാഴ്ച്ച ഇന്ത്യയിലെത്തിയത്.അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളുമായുളള ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും.വാങ്ചൂകിനെ ഇന്ത്യയിൽ സ്വീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ജയശങ്കർ ട്വീറ്റിലൂടെ അറിയിച്ചു.
ഭൂട്ടാൻ വിദേശകാര്യ മന്ത്രി ടാണ്ടി ദോർജിയും മറ്റ് ഉദോഗ്യസ്ഥരും വാങ്ചൂകിനോടൊപ്പം ഇന്ത്യ സന്ദർശിക്കുന്നുണ്ട്.ഭൂട്ടാനുമായുളള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുന്നതിനും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ചർച്ചകൾ നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ക്ഷണപ്രകാരമാണ് ഭൂട്ടാൻ രാജാവിന്റെ ഇന്ത്യാ സന്ദർശനം.
Comments