അന്നും ഇന്നും മധുവിന്റെ ശത്രു മനുഷ്യനായിരുന്നു ; നല്ലൊരു മരപ്പണിക്കാരനായിരുന്ന മധുവിന്റെ മാനസിന്റെ താളംതെറ്റിച്ചത് ആലപ്പുഴയിൽ നടന്ന ആ സംഭവം ; പിന്നീടയാൾ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടില്ല
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്നും ഇന്നും മധുവിന്റെ ശത്രു മനുഷ്യനായിരുന്നു ; നല്ലൊരു മരപ്പണിക്കാരനായിരുന്ന മധുവിന്റെ മാനസിന്റെ താളംതെറ്റിച്ചത് ആലപ്പുഴയിൽ നടന്ന ആ സംഭവം ; പിന്നീടയാൾ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2023, 06:24 pm IST
attappadi madhu case

attappadi madhu case

Facebook
Twitter
WhatsAppTelegram

മണ്ണാർക്കാട്: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് മധു വധക്കേസ്. അന്നും ഇന്നും മധുവിന്റെ ശത്രു മനുഷ്യനായിരുന്നു. നല്ലൊരു മരപ്പണിക്കാരനായിരുന്ന മധുവിന്റെ താളംതെറ്റിച്ച ജീവിതം ഇന്നും ആർക്കും അറിയില്ല. അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനായ മധു അച്ഛൻ മരിച്ചതോടെ ഏഴാം ക്ലാസിൽ വച്ച് പഠിപ്പ് ഉപേക്ഷിച്ചു. തുടർന്ന് സംയോജിത ഗോത്ര വികസന പദ്ധതിയുടെ ഭാഗമായി പാലക്കാട് നിന്ന് മരപ്പണിയിൽ പരിശീലനം നേടി. പിന്നീട് തുടർന്ന് ജോലിക്കായി ആലപ്പുഴയിലേക്ക് പോയി.

attappadi madhu case

എന്നാൽ അവിടെ വെച്ചാണ് മധു ഒരു സംഘർഷത്തിൽ പെടുന്നതും തലയ്‌ക്ക് പരിക്കേൽക്കുകയും ചെയ്യുന്നത്. പിന്നീട് മനോനില തെറ്റിയ മധുവിന് പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞില്ല. നാട്ടിലെത്തിയ മധു ഉൾക്കാടുകളിൽ അലഞ്ഞുനടക്കാൻ തുടങ്ങി.

 

കാട്ടിലേക്ക് കയറുന്നതും ഗുഹകളിൽ താമസിക്കുന്നതും പതിവായിരുന്നു. സരസു,​ ചന്ദ്രിക എന്നിവരാണ് മധുവിന്റെ സഹോദരങ്ങൾ. സരസു നേരത്തെ അങ്കണവാടി ജീവനക്കാരിയായിരുന്നു. ചന്ദ്രിക പൊലീസ് ഉദ്യോഗസ്ഥയാണ്. അങ്ങനെ 2018 ഫെബ്രുവരി 22നാണ് കടയിൽ നിന്ന് അരി മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്നുള്ള ആൾക്കൂട്ട ആക്രമണത്തിനിരയായി മധു കൊല്ലപ്പെട്ടത്.

അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഒന്നാം പ്രതി ഹുസൈന് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയാണ് വിധിച്ചു. 2,3,5,6,7,8,9,10,12,13,14,15 പ്രതികൾക്ക് വിവിധ വകുപ്പുകളിലായി ഏഴ് വർഷം തടവും 1.05 ലക്ഷം പിഴയും . പതിനാറാം പ്രതിയ്‌ക്ക് മൂന്ന് മാസം തടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ നേരത്തെ അനുഭവിച്ചതിനാൽ 500 പിഴയടച്ചാൽ കേസിൽ നിന്ന് മുക്തനാകാം. മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതിയുടേതാണ് വിധി.

മനഃപൂർവ്വമല്ലാത്ത നരഹത്യ, അന്യായമായി സംഘം ചേരൽ, മർദ്ദനം തുടങ്ങിയവയ്‌ക്ക് പുറമേ പട്ടികജാതി-വർഗക്കാർക്കെതിരെ അതിക്രമം തടയൽ നിയമത്തിലെ വകുപ്പ് അനുസരിച്ചും പ്രതികൾ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. കൊലക്കുറ്റം തെളിയ്‌ക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. കൊലപാതക കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടും രണ്ട് പേരെ വിട്ടയച്ചതിനെയും അപ്പീൽ നൽകണമെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പറഞ്ഞു.

ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു വിചാരണ പൂർത്തിയാക്കിയത്. 127 സാക്ഷികളിൽ 24 പേർ കൂറുമാറിയിരുന്നു. കൊലപാതകം നടന്ന് ഒന്നര വർഷത്തിന് ശേഷം മധുവിന്റെ അമ്മയുടെ പരാതിയെ തുടർന്നാണ് പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിച്ചത്. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആദ്യ പ്രോസിക്യൂട്ടർ സ്ഥാനം ഒഴിയുകയായിരുന്നു. നാലാമത്തെ പ്രോസിക്യൂട്ടറായ രാജേഷ് എം. മേനോന്റെ നേതൃത്വത്തിലാണ് വിചാരണ പൂർത്തിയായത്.

Tags: attappadi madhuATTAPPADI MADHU CASE
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies