കഴിഞ്ഞ മാസാണ് കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എറണാകുളം അമൃത ആശുപത്രിയിൽ തുടരുന്ന ബാലയുടെ വിശേഷങ്ങൾ എപ്പോഴും ആരാധകരിലേയ്ക്ക് എത്തിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബാലയുടെ ആരോഗ്യസ്ഥിതി പങ്കുവെച്ച് ഭാര്യ എലിസബത്ത് എത്തിയിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ ഉണ്ടാകും എന്നായിരുന്നു എലിസബത്ത് അന്ന് പറഞ്ഞിരുന്നത്.
ഇപ്പോഴിതാ ആശുപത്രിയിൽ കഴിയുന്ന ബാലയുടെ പുത്തൻ വിശേഷങ്ങൾ പുറത്ത് വരികയാണ്. നടൻ ബാലയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു. രണ്ട് ദിവസം മുമ്പായിരുന്നു ശസ്ത്രക്രിയ നടന്നത്. നിലവിൽ നടൻ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിൽ തുടരുകയാണ്. നടനോടൊപ്പം കരൾ ദാതാവും പൂർണ്ണ ആരോഗ്യവാനായി ഇരിക്കുന്നു.
ബാലയെ ആശുപത്രിയിൽ പ്രവേഷശിപ്പിക്കുമ്പോൾ കരൾ മാറ്റ ശസ്ത്രക്രിയ മാത്രമായിരുന്നു ഡോക്ടർ നിർദേശിച്ചത്. ഒരു മാസം കൂടി കഴിഞ്ഞാലെ ബാലയ്ക്ക് ആശുപത്രി വിടാൻ സാധിക്കയുള്ളു.
Comments