അനിൽ ആന്റണിയുടെ ബിജെപിയുലേക്കുള്ള വരവിനെ സ്വാഗതം ചെയ്ത് വി മുരളീധരൻ. ബിജെപിയുടെ സ്ഥാപന ദിവസത്തിലാണ് മുൻ മുഖ്യമന്ത്രിയും രാജ്യരക്ഷമന്ത്രിയുമായ എ.കെ ആന്റണിയുടെ മകനുമായ അനിൽ ആന്റണി ബിജെപിയിൽ അംഗത്വം എടുത്തത്.
വ്യക്തിപൂജയിൽ അഭിരമിച്ചരോടും കുടുംബതാൽപര്യം അടിച്ചേൽപ്പിച്ച് ആറുപതിറ്റാണ്ട് കാലം അധികാരത്തിൽ ഇരുന്ന് രാജ്യം മുടിച്ചവരോടാണ് അനിൽ ആന്റണി സലാം പറയുന്നതെന്ന് കേന്ദ്ര വിദേശ്യകാര്യമന്ത്രി വി മുരളീധരൻ. കുടുംബം അല്ല രാഷ്‌ട്രമാണ് വലുതെന്ന് അനിൽ പറയുന്നത് ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും ഭരണമികവിനൊള്ള അംഗീകാരം കൂടിയാണ് അനിൽ ആന്റണിയുടെ ബിയെപിയിലേക്കുള്ള കടന്നുവരവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്ന അനിൽ ആന്റണിയുടെ വാക്കുകൾ രാജ്യത്തെ യുവജനങ്ങളുടെ ശബ്ദമാണന്നെും വി മുരളീധരൻ പറഞ്ഞു. രാഹുലിനും കുട്ടർക്കും ഇത് സ്വയം വിമർശനത്തിനും ഉപകരിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി മുരളീധരൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് പോസ്റ്റ്
വ്യക്തിപൂജയിൽ അഭിരമിച്ച്, കുടുംബതാൽപര്യം അടിച്ചേൽപ്പിച്ച് ആറുപതിറ്റാണ്ട് കാലം അധികാരത്തിൽ ഇരുന്ന് രാജ്യം മുടിച്ചവരോടാണ് അനിൽ ആന്റണി സലാം പറയുന്നത്. കുടുംബം അല്ല രാഷ്‌ട്രം ആണ് വലുതെന്ന് അനിൽ പറയുന്നത് ഭാരതീയ ജനതാ പാർട്ടിയുടെ, നരേന്ദ്രമോദിജിയുടെ ഭരണമന്ത്രത്തിനുള്ള അംഗീകാരം കൂടിയാണ്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്ന, ഇന്ന് ഡൽഹിയിൽ കേട്ട അനിലിന്റെ വാക്കുകൾ രാജ്യത്തിന്റെ അറുപത് ശതമാനത്തിൽ അധികം വരുന്ന യുവതയുടെ ശബ്ദം കൂടിയാണ്. നാടിന് നല്ലത് നരേന്ദ്രമോദിജിയെന്ന് അനിൽ അടിവരയിട്ട് പറയുമ്പോൾ, രാജ്യത്തെ ഒറ്റുന്ന കോൺഗ്രസുകാരെ നിങ്ങളോട് ഒപ്പം നിൽക്കാൻ ഞാൻ ഇല്ലെന്ന് അനിൽ ഉറക്കെ പറയുമ്പോൾ രാഹുലിനും കൂട്ടർക്കും സ്വയം വിമർശനത്തിന് അത് ഉപകരിക്കട്ടെ എന്ന് മാത്രം കുറിക്കുന്നു.
സ്വാഗതം അനിൽ. ഹൃദയാഭിവാദ്യം.
















Comments