ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈൻ പൊതുഗതാഗതത്തിനായി ജൂലൈയിൽ തുറന്ന് കൊടുക്കുന്നതായി റിപ്പോർട്ട്. ഇതോടെ ബെംഗളൂരുവിലെ യാത്രക്കാർക്ക് മറ്റൊരു മെട്രോ ലൈൻ കൂടി ലഭിക്കും. ഇത് പ്രധാന നഗര പ്രദേശങ്ങളിലെ തിരക്ക് കുറയ്ക്കുകയും യാത്ര എളുപ്പമാക്കുകയും ചെയ്യും. ബൊമ്മസാന്ദ്രയെ സിൽക്ക് ലൈനുമായി ഈ മെട്രോ ലൈൻ ബന്ധിപ്പിക്കും.യെല്ലോ ലൈൻ മൂന്നുമാസത്തിനുളളിൽ തുറക്കുമെന്നും അധിക്യതർ വ്യക്തമാക്കി.
ആർ വിറോഡ്, റാഗിഗൂഡ, ജയദേവാആശുപത്രി, സെൻട്രൽ സിൽക്ക് ബോർഡ്,ബൊമ്മനഹലി, ഇലക്ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര, ഹോംഗ സാന്ദ്ര, കുടുലുഗേറ്റ്,ഹൊസ റോഡ്, ഹുസുകുരു, ഹെബ്ബഗൊഡി എന്നീവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകൾ.മെട്രോയുടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി ബാംഗ്ലൂരു മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു.
Comments