എഴുപത്തിരണ്ടാം വയസ്സില്‍ സംവിധാനത്തിനൊരുങ്ങി എസ്.എന്‍.സ്വാമി. മലയാളത്തില്‍, ഏറ്റവും കൂടിയ പ്രായത്തില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നയാളാകുകയാണ് സ്വാമി. സിബിഐ ഫ്രാഞ്ചൈസി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള പ്രശസ്ത രചയിതാവ് എസ് എന്‍ സ്വാമി സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുമ്പോൾ പ്രതീക്ഷ ഇരട്ടിയാണ്. വിഷു ദിനത്തില്‍ പൂജ ചടങ്ങുകളോടെ കൊച്ചിയില്‍ ചിത്രത്തിന് തുടക്കം കുറിക്കാനാണ് പദ്ധതി.
അതേസമയം സേതുരാമയ്യരെയും സാഗര്‍ ഏലിയാസ് ജാക്കിയെയും സൃഷ്ടിച്ച തിരക്കഥാകൃത്താണ് എസ്.എന്‍.സ്വാമി. എന്നാൽ ആക്ഷന്‍, ത്രില്ലര്‍ ഹീറോ കഥാപാത്രങ്ങളെ സൃഷ്ടിച്ചുകൊണ്ടിരുന്ന എസ് എന്‍ സ്വാമിയുടെ ആദ്യ ചിത്രം റൊമാന്റിക് വിഭാഗത്തിൽപ്പെടുന്നതായിരിക്കും. ധ്യാന്‍ ശ്രീനിവാസനെയാണ് അരങ്ങേറ്റ ചിത്രത്തിലെ നായകനായി എസ് എന്‍ സ്വാമി തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പൂജ വിഷുദിനത്തില്‍ കൊച്ചിയില്‍ നടക്കും.
എസ് എന്‍ സ്വാമി തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. ക്ഷേത്രക്ഷേമസമിതി പ്രസി ഡന്റായ പി. രാജേന്ദ്ര പ്രസാദാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ നിര്‍മാതാവ്. അച്ഛന്റെ സംവിധാന അരങ്ങേറ്റത്തില്‍ സഹസംവിധായകനായി മകന് ശിവ്റാമും ഒപ്പമുണ്ട്. തമിഴ്നാട് ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. പ്രോജക്റ്റ് സംബന്ധിച്ച മറ്റ് വിവരങ്ങള്‍ എസ് എന്‍ സ്വാമി പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ ലോഞ്ചിങ് ചടങ്ങില്‍ എല്ലാം വിശദമായി പറയുമെന്നാണ് സ്വാമിയുടെ നിലപാട്.
Comments