ലക്നൗ: ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിൽ ഭാരം കൂടിയ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചു. രാവിലെ ഏഴു മുതൽ രാത്രി പത്ത് മണി വരെയാണ് വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചത്. വർദ്ധിച്ചുവരുന്ന ഗതാഗത സമ്മർദ്ദം കുറയ്ക്കാനാണ് ഭാരം കൂടിയ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചതെന്ന് ട്രാഫിക് ഡിസിപി അനിൽ കുമാർ യാദവ് പറഞ്ഞു.
പഴങ്ങൾ, പച്ചക്കറികൾ, പാൽ, മരുന്നുകൾ, ഇന്ധനം തുടങ്ങിയ അവശ്യ വസ്തുക്കളുമായി പോകുന്ന വാഹനങ്ങളുെട പ്രവേശനം അനുവദിക്കും. നോയിഡ എക്സ്പ്രസ് പാതയിൽ നിരവധി ട്രാഫിക് പോലീസുകാരെ വിന്യസിക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു
ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയുടെ അടിപാതയിൽ മൂന്നിടത്തായി റോഡ് നിർമാണം നടക്കുകയാണ്. നിലവിൽ രാവിലെ 11 മുതൽ വൈകിട്ട് 5 വരെയാണ് ഭാരം കൂടിയ വാഹനങ്ങളുടെ പ്രവേശനം അനുവദിച്ചിരുന്നത്. കർമ്മശാൽ, പാരി ചൗക്ക് റൂട്ടുകളിലും ഭാരം കൂടിയ വാഹനങ്ങൾക്ക് പ്രവേശന നിരോധനം ഉണ്ടാകും. അതേസമയം, മകൗദ, തിൽപത എന്നിവിടങ്ങളിലേക്കുള്ള പാത തുറന്ന്കൊടുക്കും.
Comments