ന്യൂഡൽഹി: പുതിയ മാറ്റവുമായി ട്വിറ്റർ. വെരിഫൈഡ് അക്കൗണ്ടുകളെ അൺഫോളോ ചെയ്തു. 4,20,000 വെരിഫൈഡ് അക്കൗണ്ടുകളെയാണ് ട്വിറ്റർ അൺഫോളോ ചെയ്തത്. കഴിഞ്ഞ് ഒക്ടോബറിലാണ് ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഇലോൺ മസ്ക് ഏറ്റെടുത്തത്. പിന്നാലെ അനേകം മാറ്റങ്ങളാണ് മസ്ക് ട്വിറ്ററിൽ കൊണ്ടുവന്നത്.
വെരിഫൈഡ് അക്കൗണ്ടുകളിലെ ബ്ലൂ ടിക്കുകൾ നീക്കം ചെയ്യാത്തതിനാൽ 420,000 വെരിഫൈഡ് അക്കൗണ്ടുകളെ ട്വിറ്റർ അൺഫോളോ ചെയ്തുവെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം, ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ട് അഞ്ച് അക്കൗണ്ടുകളെ മാത്രമാണ് നിലവിൽ ഫോളോ ചെയ്യുന്നത്. ഇവയൊന്നും വെരിഫൈഡ് ചെക്ക്മാർക്കുള്ള അക്കൗണ്ടുകളല്ല. ഈ അക്കൗണ്ടുകളെ എന്തുകൊണ്ടാണ് ഫോളോ ചെയ്യുന്നു എന്നത് ട്വിറ്റർ വ്യക്തമാക്കിയിട്ടില്ല.
വെരിഫൈഡ് അക്കൗണ്ടുകളിലെ വെരിഫിക്കേഷൻ ചെക്മാർക്ക് ഏപ്രിൽ ഒന്നുമുതൽ നീക്കംചെയ്യുമെന്ന് ട്വിറ്റർ പ്രഖ്യാപിച്ചിരുന്നു. ചെക്ക്മാർക്ക് നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് വെരിഫൈഡ് അക്കൗണ്ടുകളെ അൺഫോളോ ചെയ്യുന്നതെന്നാണ് കരുതുന്നത്. സാമൂഹ്യരംഗത്തെ സജീവ പ്രവർത്തകർ, സാഹിത്യകാരന്മാർ, മാദ്ധ്യമപ്രവർത്തകർ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ അക്കൗണ്ടുകൾക്ക് പരിശോധനകൾക്ക് ശേഷം ട്വിറ്റർ വെരിഫിക്കേഷൻ നൽകിയിരുന്നു. ഇത് സൗജന്യമായാണ് മുൻപ് നൽകിയിരുന്നത്.
Comments