ഒരു ഉത്പന്നമോ സേവനമോ നൽകുന്നതിന് ഉപഭോക്താവിൽ നിന്ന് ഈടാക്കാവുന്ന പരമാവധി വിലയാണ് എംആർപി അഥവാ പരമാവധി ചില്ലറ വിൽപ്പന വില. ഒരു ഉത്പന്നത്തിന്റെ ഉത്പാദന ചെലവ് മുതൽ ലാഭം വരെ ഉൾപ്പെടുത്തിയാണ് എംആർപി നിശ്ചയിക്കുന്നത്. അതിനാൽ തന്നെ എംആർപിയിൽ നിന്ന് ഒരു പൈസ പോലും അധികം ഈടാക്കാൻ വിൽപ്പനക്കാരന് അധികാരമില്ല. അങ്ങനെ ഈടാക്കുന്നുണ്ടെങ്കിൽ അതിനെതിരെ പരാതിപെടാനുള്ള നിയമം രാജ്യത്ത് നിലവിലുണ്ട്. നിയമലംഘനം കണ്ടെത്തുകയാണെങ്കിൽ കടയുടമയ്ക്ക് പിഴയോ ശിക്ഷയോ വിധിക്കും. കൂടാതെ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കുകയും ചെയ്യും.
ഇത്തരം ഒരു പരാതി ഉണ്ടായാൽ ആദ്യം ലീഗൽ മെട്രോളജി വകുപ്പിനെയാണ് സമീപിക്കേണ്ടത്. പരാതി 8800001915 എന്ന നമ്പറിൽ എസ്എംഎസ് ആയി അയക്കാനുള്ള സൗകര്യം നിലവിലുണ്ട്. എൻസിഎച്ച് ആപ്പ്, ഉമംഗ് ആപ്പ് എന്നിവയും ഇതിനായി ഉപയോഗപ്പെടുത്താം. ഇത് കൂടാതെ https://consumerhelpline.gov.in/user/signup.php എന്നതിൽ രജിസ്റ്റർ ചെയ്തുകൊണ്ട് ഓൺലൈനായും പരാതി നൽകാം. ഇതിന് ഒറ്റത്തവണ രജിസ്ട്രേഷൻ ആവശ്യമാണ്.
പരാതിയിൽ ആവശ്യമായ നടപടി ഉണ്ടായില്ലെങ്കിൽ സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ, ജില്ലാ ഉപഭോക്തൃ കമ്മീഷൻ എന്നിവരെയും സമീപിക്കാം.
Comments