തൃശൂർ : കൊമ്പൻ തോട്ടാൻ കേശവൻ 44-ാം വയസിൽ ചരിഞ്ഞു. ആമ്പല്ലൂർ വരാക്കര കാളക്കല്ലിലെ കെട്ടുതറയിൽ ചികിത്സയിലിരിക്കെയാണ് ആരോഗ്യനില വഷളായതിനെ തുടർന്ന് ചരിഞ്ഞത്.നാല് ദിവസത്തോളമായി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു കേശവൻ. വരാക്കര തോട്ടാൻ ബേബിയുടെ ആനയാണ് കേശവൻ.
2013-ലാണ് തോട്ടാൻ ബേബി കേശവനെ സ്വന്തമാക്കുന്നത്. പിന്നീടങ്ങോട്ട് കൂട്ടാനയായും തിടമ്പാനയായും ഉത്സവപ്പറമ്പിലെ താരമായി മാറി. ആദ്യ കാലങ്ങളിൽ കടുംപിടുത്തക്കാരനായിരുന്നു കേശവൻ. ചട്ടക്കാരെ അടുപ്പിക്കാതെ ശൗര്യത്തോടെ നിന്ന കേശവൻ പതിയെ ശാന്തശീലനായി മാറുകയായിരുന്നു. ആരെയും അടുപ്പിക്കാത്തവനിൽ നിന്നും ആർക്കും അടുത്തെത്താം എന്നതിലേക്കുള്ള ദൂരം വളരെ ചെറുതായിരുന്നു. ഒമ്പതര അടിയോളം ഉയരമുള്ള ആനയ്ക്ക് കൂട്ടുകൊമ്പായിരുന്നെങ്കിലും നാടൻ ആനയുടെ ലക്ഷണമൊത്ത ചന്തവും എടുത്തു പറയേണ്ട പ്രത്യേകതയായിരുന്നു.
Comments