ന്യൂഡൽഹി:കേന്ദ്ര സർക്കാരിന്റെ മുദ്രാ പദ്ധതികൾക്ക് കീഴിൽ 23.2 ലക്ഷം കോടി രൂപ വിതരണം ചെയ്യ്തതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രധാനമന്ത്രി മുദ്രാ യോജനയുടെ ഏട്ടാം വാർഷികദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു നിർമ്മല സീതാരാമൻ.
40.82 കോടിയുടെ വായ്പാ അപേക്ഷകളിലായി ഇതിൽ 23.2ലക്ഷം കോടി രൂപയുടെ വായ്പ അനുവദിച്ചതായും നിർമ്മല സീതാരാമൻ വ്യക്തമാക്കി. അക്കൗണ്ടുകളിൽ 68 ശതമാനത്തോളം വനിതാ സംരഭകരാണ്. ഇതിൽ 51 ശതമാനത്തോളം അക്കൗണ്ടുകളും പിന്നാക്ക വിഭാഗങ്ങളുടേതാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ഈ പദ്ധതി രാജ്യത്തൂടനീളമുള്ള ചെറുകിട സംരംഭകരുടെ വളർച്ചയ്ക്ക് സഹായകരമായെന്നും മേക്ക് ഇൻ ഇന്ത്യയ്ക്ക് കൂടുതൽ സംഭാവന നൽകാൻ മുദ്രാ യോജന പദ്ധതികൾക്ക് കഴിഞ്ഞതായും നിർമ്മല സീതാരാമൻ പറഞ്ഞു. താഴേ തട്ടിലുളള ഒരുപാട് ആളുകൾക്ക് തൊഴിൽ അവസരങ്ങൾ നൽകിയതായും അവർ പറഞ്ഞു.
2015 ഏപ്രിൽ 8 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുകിട സംരംഭകർക്കായി 10 ലക്ഷം രൂപവരെ ഈടില്ലാതെ വായ്പ നൽകുന്ന മുദ്രാ യോജന പദ്ധതികൾക്ക് തുടക്കം കുറിച്ചത്. നിലവിലുളള സംരംഭം വിപുലീകരിക്കുന്നതിനും പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും വേണ്ടി വ്യപാരികളെ ഈ പദ്ധതി സഹായിക്കുന്നു.
Comments