ഡൽഹി: ബിജെപിയിലേയ്‌ക്ക് കടന്നു വന്ന അനിൽ കെ ആന്റണിയെ അഭിനന്ദിച്ച് നടിയും ബിജെപി നേതാവും ദേശീയ വനിത കമ്മിഷൻ അംഗവുമായ ഖുഷ്ബു സുന്ദർ. ഏതെങ്കിലും വ്യക്തിക്കു വേണ്ടിയോ കുടുംബത്തിനു വേണ്ടിയോ അല്ല പ്രവർത്തിക്കേണ്ടത്. രാജ്യത്തിന് വേണ്ടി ഒരേ മനസ്സോടെ പ്രവർത്തിക്കാമെന്ന് അനിൽ ആന്റണിയെ സ്വാഗതം ചെയ്തുകൊണ്ട് ഖുഷ്ബു ട്വിറ്ററിൽ കുറിച്ചു.
‘സ്വാഗതം അനിൽ ആന്റണി. നിങ്ങൾ ഈ ഭാഗത്തേയ്ക്ക് എത്തിയതിൽ സന്തോഷം. ഒരേ ചിന്താഗതിയുള്ള ആളുകളായി, ഒരേ ലക്ഷ്യവുമായി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുക. ഏതെങ്കിലും വ്യക്തിക്ക് വേണ്ടിയല്ല. നല്ലതുവരട്ടെ’– എന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തത്. ഖുഷ്ബുവിന് നന്ദി അറിയിച്ചുകൊണ്ട് അനിലും രംഗത്തെത്തി. ‘നന്ദി, നമുക്ക് ഒരുമിച്ച് ഇന്ത്യക്ക് വേണ്ടി പ്രവർത്തിക്കാം’ എന്നാണ് അനിലിന്റെ മറുപടി.
അതേസമയം, അനിൽ ആന്റണിയുടേതടക്കമുള്ള നേതാക്കളുടെ ബിജെപി പ്രവേശനം കോൺഗ്രസിന് വലിയ തിരച്ചടിയാണ് നൽകിയത്. അനിലും മുതിർന്ന കോൺഗ്രസ് നേതാവ് കിരൺകുമാർ റെഡ്ഡിയും ബിജെപിയിൽ ചേർന്നതോടെ കോൺഗ്രസ് വിട്ട നേതാക്കളെ അദാനിയുമായി ബന്ധപ്പെടുത്തികൊണ്ട് രാഹുൽ ഗാന്ധി ട്വീറ്റുമായി എത്തിയിരുന്നു. രാഹുൽ ഗാന്ധിക്ക് ഒരു ദേശീയ നേതാവാകാൻ യോഗ്യത ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റിനോട് അനിൽ കെ ആന്റണിയുടെ പ്രതികരിച്ചത്.
Comments