തിരുവനന്തപുരം: കെഎസ്‌യു മഹിളാ കോൺഗ്രസ് പുനസംഘടനയിൽ കലഹിച്ച് കോൺഗ്രസ്. ജംബോ പട്ടികയിൽ പ്രതിഷേധിച്ച് കെഎസ്‌യുവിന്റെ മേൽനോട്ട ചുമതല വഹിച്ചിരുന്ന വി.ടി ബൽറാം സ്ഥാനമൊഴിഞ്ഞു. ചുമതല ഒഴിയുന്നതായി അറിയിച്ച് ഇരുവരും ശനിയാഴ്ച കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരന് കത്ത് നൽകി. മഹിളാ കോൺഗ്രസ് പുനസംഘടനയിൽ കെ.സുധാകരൻ ദേശീയ നേതൃത്വത്തിനെ അതൃപ്തി അറിയിച്ചിരുന്നു.
സംസ്ഥാന ചുമതലയിലുണ്ടായിരുന്ന ബൽറാം ജയന്ത് എന്നിവർ നൽകിയ കെഎസ്‌യു ഭാരവാഹി പട്ടികയിൽ ആകെ 45 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ പട്ടിക അന്തിമ അനുമതിക്കായി എൻഎസ്‌യുഐയിലേക്ക് അയച്ചശേഷം അംഗീകരിച്ച് ലഭിച്ച പട്ടികയിൽ 94 പേർ ഉണ്ടായിരുന്നു. ഇിൽ പ്രതിഷേധിച്ചാണ് ബൽറാമിന്റെ രാജി.
മഹിളാ കോൺഗ്രസ് പട്ടികയിലും വൻ തിരികിക്കയറ്റൽ നടന്നതായി പ്രവർത്തകർ ആരോപിക്കുന്നു. പട്ടികയിൽ അതൃപ്തി അറിയിച്ച് നിരവധി പേരാണ് ചുമതല ഒഴിഞ്ഞത്. മഹിളാ കോൺഗ്രസിൽ ഉണ്ടായിരിക്കുന്ന പൊട്ടിത്തെറി പോലീസ് കേസിലേക്ക് വരെ നീണ്ടു.
എല്ലാ ആരോപണങ്ങളും എത്തി നിൽക്കുന്നത് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിലേക്കാണ്. ഇരു പോഷക സംഘടനകളുടെയും അമരത്ത് തന്റെ അനുയായികളെ വേണുഗോപാൽ തിരുകിക്കയറ്റി എന്നതാണ് ഉയരുന്ന ആക്ഷേപം.
Comments