ചെന്നൈ : ചെന്നൈ-കോയമ്പത്തൂര്‍ വന്ദേഭാരത് എക്‌സ്പ്രസും അന്താരാഷ്‌ട്രവിമാനത്താവളത്തിലെ പുതിയ ടെര്‍മിനലും നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രനമോദി. നിലവില്‍ നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിരിക്കുന്ന പുതിയ ടെര്‍മിനലിന്‍റെ നിർമാണച്ചെലവ് 1,260 കോടി രൂപയാണ്. 2,437 കോടി രൂപയാണ് മൊത്തം മുതല്‍മുടക്ക്. ചെന്നൈയ്‌ക്കും കോയമ്പത്തൂരിനുമിടയിലാണ് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ യാത്ര നടത്തുന്നത്. തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി ദ്വിദിന സന്ദർശനം ആരംഭിച്ചത്.
#WATCH | A few days back some political parties had gone to the court to seek protection so that no one opens their corruption books but the court turned them back: PM Narendra Modi, in Hyderabad pic.twitter.com/aROJGxFqaf
— ANI (@ANI) April 8, 2023
സിബിഐ, ഇഡി തുടങ്ങിയ ഏജൻസികളുടെ അന്വേഷണത്തെ എതിർത്ത പ്രതിപക്ഷ പാർട്ടികൾക്കെതിരെ പ്രധാനമന്ത്രി തുറന്നടിച്ചു. തെലങ്കാനയിൽ അഴിമതിയും രാജവംശ രാഷ്‌ട്രീയവും തമ്മിൽ ബന്ധമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന സർക്കാരിനെതിരെയും പ്രധാനമന്ത്രി വിമർശിച്ചു. സംസ്ഥാനത്തിന്റെ നിസ്സഹകരണം കാരണം പദ്ധതികൾ വൈകുന്നുവെന്ന് പറഞ്ഞു.
#WATCH | Prime Minister Narendra Modi inaugurates the new integrated terminal building of Chennai Airport.
(Source: DD News) pic.twitter.com/nePcYoKUUS
— ANI (@ANI) April 8, 2023
ചെന്നൈയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തമിഴ് ജനത വൻ സ്വീകരണമാണ് ഒരുക്കിയത്. പ്രധാനമന്ത്രിയുടെ തമിഴ്നാട് സന്ദർശനത്തെ സ്വാഗതം ചെയ്തുകൊണ്ട് ‘വണക്കം മോദി’ ക്യാമ്പെയിൻ ട്വിറ്ററിൽ ട്രെൻഡായിരുന്നു. നിമിഷങ്ങൾ കൊണ്ടാണ് വണക്കം മോദി ക്യാമ്പെയിൻ ട്വിറ്ററിൽ ട്രെൻഡായത്. ഇന്ത്യ മുഴുൻ ക്യാമ്പെയിൻ തരംഗമാക്കിയതോടെ ജനങ്ങളോട് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ ജനങ്ങളോട് നന്ദി പറഞ്ഞു.
Snaps from the decors inside the New Integrated Terminal Building (Phase – 1). Chennai Airport is all geared up for the NITB Phase -I inauguration tomorrow. #ChennaiAirport pic.twitter.com/AvuZV8BEpo
— Chennai (MAA) Airport (@aaichnairport) April 7, 2023
Comments