ന്യൂഡൽഹി: യുഎഇ അംബാസഡർ അൽഷാലിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റംസാൻ മാസത്തിൽ യുഎഇ അംബാസഡർ അബ്ദുൾനാസർ അൽഷാലി സംഘടിപ്പിച്ച ഇഫ്താറിൽ കേന്ദ്രമന്ത്രി എസ് ജയശങ്കർ പങ്കെടുക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ മാർഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടന്നത്.
പശ്ചിമേഷ്യൻ മേഖലയിലെ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയാണ് യുഎഇ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർഷങ്ങളായി ദൃഢമാണ്. സന്ദർശനത്തിലൂടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചുള്ള നടപടികളും തീരുമാനങ്ങളും ഇരു പ്രതിനിധികളും ചർച്ച ചെയ്തു. സാമ്പത്തിക രംഗത്ത് ഇന്ത്യയ്ക്കും യുഎഇയ്ക്കും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറാണുള്ളത്. ഇത് വളർന്നുവരുന്ന സാമ്പത്തിക ശക്തികൾ തമ്മിലുള്ള സാമ്പത്തികബന്ധം കൂടുതൽ ശക്തിപ്പെടുത്തും. യുഎഇ അംബാസഡർ അൽഷാലിയുമായി ഇഫ്താർ വിരുന്നിൽ പങ്കെടുത്ത ശേഷം ജയശങ്കർ ട്വിറ്ററിൽ പങ്കുവെച്ചു.
Joined the Iftar hosted by UAE Ambassador @aj_alshaali at @UAEembassyIndia this evening.
Ramadan Kareem! pic.twitter.com/ZAuCH28oqa— Dr. S. Jaishankar (@DrSJaishankar) April 8, 2023
ഇസ്രയേലിന്റെയും യുഎസിന്റെയും സാങ്കേതികവിദ്യയുടെ പിന്തുണയോടെ ഇന്ത്യയിലേക്കുള്ള ഹരിത നിക്ഷേപത്തിന് യുഎഇ ഊന്നൽ നൽകുന്നുണ്ട്. നിലവിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 60 ബില്യൺ ഡോളറിൽ നിന്ന് 100 ബില്യൺ ഡോളറായി ഉയർത്തുകയാണ് ചർച്ചകളുടെ പ്രധാന ലക്ഷ്യം. ഭക്ഷ്യസുരക്ഷ, ആരോഗ്യം, വികസനം, വിദ്യാഭ്യാസം, പ്രതിരോധം, തുടങ്ങിയ മേഖലകളിൽ സഹകരിക്കാൻ ഇരു രാജ്യങ്ങളും പരസ്പരസന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്.
Comments