മലപ്പുറം: മലപ്പുറത്തെ മുന്നിയൂരിൽ വൻ സ്വർണവേട്ട. 6.300 കിലോ സ്വർണമാണ് ഡിആർഐ പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെ പിടികൂടി.
പോസ്റ്റ് ഓഫീസ് വഴി കടത്തിയ സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്ന് പാഴ്‌സലയെത്തിയതാണ് പിടികൂടിയ സ്വർണം. തേപ്പു പെട്ടി ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.
Comments