ഇടുക്കി: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവേശന നിരക്ക് വർദ്ധിപ്പിച്ച് ഡിടിപിസി. ഡിടിപിസിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇടുക്കിയിലെ വാഗമൺ, രാമക്കൽമേട്, ശ്രീനാരായണപുരം തുടങ്ങിയ എല്ലാ കേന്ദ്രങ്ങളിലേയും പ്രവേശന നിരക്ക് വർദ്ധിപ്പിച്ചു. ഒരോ കേന്ദ്രങ്ങളിലും 5 രൂപ വീതമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ജിഎസ്ടി ഉൾപ്പടെയാണ് വർദ്ധിപ്പിച്ചത്.
രാമക്കൽമേട്ടിൽ, മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്കും സീനിയർ സിറ്റിസൺസിനും 15 രൂപയുമാണ് പുതിയ നിരക്ക്. മറ്റ് കേന്ദ്രങ്ങളിലും സമാനമായ രീതിയിൽ തന്നെയാണ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. നിരക്ക് വർധന വിനോദ സഞ്ചാര മേഖയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും ടൂറിസം സംരംഭകർക്കുണ്ട്. ഇതിന് മുമ്പ് സഞ്ചാരികളിൽ നിന്ന് ആകെ വരുമാനത്തിൽ നിന്നായിരുന്നു ജിഎസ്ടി നൽകിയിരുന്നത്.
Comments