ചെന്നൈ: നിരോധിത സംഘടനയായ എൽടിടിഇ യുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് എൻഐഎ റെയ്ഡ് നടത്തി.നിരവധി സ്വർണ്ണ ബിസ്‌ക്കറ്റുകളും രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു.എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടക്കുന്നതുമായി ബന്ധപ്പെട്ട് എൻഐഎ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
എൽടിടിഇയിലെ അംഗങ്ങൾ പാക്കിസ്ഥാനിലെ ഭീകര മാഫിയ സംഘമായ ഹാജി അലി നെറ്റ് വർക്കുമായി ബന്ധപ്പെടുന്നതായി റിപ്പോർട്ട് ചെയ്യ്തിരുന്നു. 2021ൽ കേരളത്തിലെ വിഴിഞ്ഞം തീരത്ത് നിന്ന് വൻമയക്കുമരുന്നൂ ശേഖരണവും എ. കെ 47 തോക്കുകളും, വെടിമരുന്നു ശേഖരണവും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എൽടിടിഇ പ്രവർത്തകനായ സബേശൻ എന്ന സത്ഗുണത്തിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ ഇന്ത്യൻ ഓവർസിസ് ബാങ്കിലുള്ള പ്രവർത്തനരഹിതമായ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ഈ സംഘടനയിൽ തന്നെ പ്രവർത്തിച്ചിരുന്ന കനേഡിയൻ പൗരയായ ഒരു വനിതാ പ്രവർത്തകയെ പോലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. വ്യാജരേഖകൾ ഉപയോഗിച്ചാണ് പ്രതി പണം പിൻവലിക്കാൻ ശ്രമിച്ചത്. ഈ പണം എൽടിടിയുടെ പുനരുജ്ജീവന പ്രവർത്തിനായി ഉപയോഗിക്കുകയായിരുന്നു ശ്രമം എന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
നിരോധിത സംഘടനയായ എൽടിടിഇ പുനരുജ്ജീവിപ്പിക്കാൻ സംഘടനയിൽ മുൻ പ്രവർത്തകർ തമിഴ് നാട്ടിന്റെ വിവിധ ഭാഗങ്ങളിൽ ശ്രമം നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.മുൻപ് തമിഴ്‌നാട്ടിൽ വ്യാപകമായി നടത്തിയ തിരച്ചിലിൽ സംഘവുമായി ബന്ധപ്പെട്ട നിരവധി പേരെ എൻഐഎ പിടികൂടിയിരുന്നു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ മയക്കുമരുന്നും കളളപ്പണവും ഡിജിറ്റൽ രേഖകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.അറസ്റ്റിലായ പ്രതിക്ക് ശ്രീലങ്കൻ മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണിയായ മൂഹമ്മദ് അസ്മീനുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ എൽടിടിഇയുടെ പുനരുജ്ജീവനത്തിനായി മയക്കുമരുന്നു വിൽപ്പനയും കള്ളപ്പണ ഇടപാടുകളും നടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Comments