കരൾരോഗത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന നടൻ ബാല ശാസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലാണ്. ദിവസങ്ങൾക്ക് മുൻപായിരുന്നു ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയ നടന്നത്. ശാസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോൾ ഭാര്യ ഡോ. എലിസബത്തുനൊപ്പമുള്ള സന്തോഷം നിറഞ്ഞ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.
ആശുപത്രിയിൽ നിന്നുള്ള സെൽഫിയാണ് താരം സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്തത്. ആരാധകർക്ക് ഈസ്റ്റർ ആശംസകൾ നേർന്നിരിക്കുകയാണ് ബാല. രണ്ടാം വിവാഹവാർഷികത്തോട് അനുബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ബാല ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള നിജസ്ഥിതി ആരാധകരോട് വെളിപ്പെടുത്തിയിരുന്നു.
‘എലിസബത്തിന്റെ നിർബന്ധപ്രകാരമാണ് ആശുപത്രിയിൽ വന്നത്. വന്നിട്ട് ഏകദേശം ഒരുമാസം ആയി. എല്ലാവരുടെയും പ്രാർത്ഥന വേണം. മേജർ ശസ്ത്രക്രിയയുണ്ട്. മരണ സാധ്യതയുണ്ട്. നെഗറ്റീവ് ആയി ഒന്നും ചിന്തിക്കുന്നില്ല. രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നു’.- ബാല വിഡിയോയിൽ ആരാധകരോട് പറഞ്ഞിരുന്നു.
Comments