ന്യൂഡൽഹി: കോൺഗ്രസ് ഗ്രൂപ്പ് പോരിൽ മനം മടുത്ത് യുഡിഎഫ് വിടാൻ മുസ്ലിം ലീഗ് ഒരുങ്ങിയിരുന്നതായി മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ വെളിപ്പെടുത്തൽ. ഗുലാബ് നബി ആസാദിന്റെ ആത്മകഥയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2001-ൽ കെ. കരുണാകരനും എകെ ആന്റണിയുമായുള്ള ഗ്രൂപ്പ് യുദ്ധത്തിൽ മടുത്താണ് മുസ്ലീംലീഗ് യുഡിഎഫ് വിടാനൊരുങ്ങിയത്. എൽഡിഎഫിൽ പോകാനുള്ള നീക്കങ്ങൾ മുസ്ലീം ലീഗ് നടത്തി. താൻ മുൻകൈ എടുത്ത് പാണക്കാട് ശിഹാബലി തങ്ങളമായി നടത്തിയ ചർച്ചയെ തുടർന്നാണ് മുസ്ലീം ലീഗ് യുഡിഎഫിൽ തുടർന്നത്- ആത്മകഥയിൽ പറയുന്നു.
ബെംഗളൂരുവിലെ പരിപാടിയിൽ പങ്കെടുക്കവെയാണ് മുസ്ലീംലീഗിന്റെ നീക്കം സംബന്ധിച്ച് സൂചന ലഭിച്ചത്. കേരളത്തിൽ നിന്നുള്ള പ്രവർത്തകനാണ് സൂചന നൽകിയത്. സോണിയാ ഗാന്ധിയും തനിക്കൊപ്പം ബെംഗളുരുവിൽ ഉണ്ടായിരുന്നു. തുടർന്ന് ഡൽഹിയിലേക്ക് തിരിച്ച് ചെല്ലാതെ നേരെ പാണക്കാട് വരികയായിരുന്നു. പെരുന്നാൾ ദിനത്തിലാണ് പാണക്കാട് എത്തിയത്. അന്ന് അവിടെ കണ്ട എൽഡിഎഫ് നേതാവും മുസ്ലീം ലീഗ്- എൽഡിഎഫ് സഖ്യം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് പറഞ്ഞിരുന്നു ആത്മകഥ വ്യക്തമാക്കുന്നു.
താൻ ഗ്രൂപ്പ് പോരിൽ ഇടപെടുമെന്ന ഉറപ്പിനെ തുടർന്നാണ് മുസ്ലീം ലീഗ് യുഡിഎഫിൽ തുടർന്നത്. പിറ്റേന്ന് പെരുന്നാൾ നമസ്‌കാരത്തിന് താൻ ശിഹാബ് തങ്ങളോടെപ്പമാണ് പങ്കെടുത്തത്. അന്ന് പക്ഷെ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത് ആശംസ അറിയിക്കാൻ എത്തിയെന്നാണ് ഗുലാംനബി ആസാദ് ആത്മകഥയിൽ വെളിപ്പെടുത്തുന്നു.
Comments