ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിലെ ഭിന്നത ശക്തം. ഉപവാസ സമരം നടത്താൻ പോകുന്ന സച്ചിൻ പൈലറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് അശോക് ഗലോട്ട്. ഉപവാസ സമരം പാർട്ടി വിരുദ്ധമാണ്. ഉപവാസം തുടങ്ങിയാൽ ഉടൻ നടപടി വേണമെന്നാണ് ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഗെഹ്‌ലോട്ട് കേന്ദ്രനേതാക്കളെ തന്റെ നിലപാടും അറിയിച്ചുകഴിഞ്ഞു.
എഐസിസിയുടെ മുന്നറിയിപ്പിനോട് പ്രതികരിക്കാതെ മുന്നോട്ട് പോകാനാണ് സച്ചിൻ പൈലറ്റിന്റെ തീരുമാനം. ഉപവാസ സമരത്തിൽ മാറ്റിമൊന്നും ഇല്ലെന്നും സർക്കാരിനെതിരായ പ്രതികരണങ്ങൾ ഒഴിവാക്കാൻ മൗനവ്രതം ആചരിക്കുക്കുകയാണെന്നും സച്ചിൻ പൈലറ്റിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. അനുനയ ചർച്ചയ്‌ക്കായ് പൈലറ്റിനോട് ദില്ലിയിലേക്ക് വരാൻ എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്.
അശോക് ഗെലോട്ട് സർക്കാരിനെതിരെയാണ് സച്ചിൻ പൈലറ്റ് ഉപവാസം പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ ആവശ്യങ്ങൾ ഉന്നയിച്ച് നിരവധി കത്തുകൾ അയച്ചെന്നും എന്നാൽ മറുപടി ലഭിച്ചില്ലെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സമരമെന്ന് സച്ചിൻ പൈലറ്റ് പറയുന്നു. സമരത്തിൽ നിന്ന് പിന്മാറില്ലെന്ന സച്ചിൻ പൈറലറ്റിന്റെ തീരുമാനത്തോടെ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന് തലപുകഞ്ഞ സ്ഥിതിയാണ്.
Comments