മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ജോമോൾ.ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിലാണ് താരം. അഭിനയരംഗത്തില്ലെങ്കിലും അണിയറയിലൂടെയാണ് നടി സിനിമയിലേക്ക് വീണ്ടും രംഗ പ്രവേശം നടത്തിയിരിക്കുന്നത്. സിനിമയില്‍ സബ് ടൈറ്റില്‍ തയ്യാറാക്കുന്ന ജോലിയാണ് ഇപ്പോള്‍ ജോമോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ജാനകി ജാനേ എന്ന സിനിമയിലെ ഇംഗ്ലീഷ് സബ് ടൈറ്റിലിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.
ഇപ്പോഴിതാ, സുരേഷ്ഗോപിയുമായുള്ള സുഹൃദ്ബന്ധത്തെകുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തന്നെ ഒളിച്ചോടാൻ സഹായിച്ചത് സുരേഷ് ഗോപിയാണെന്ന വാർത്ത തെറ്റാണ്. സുരേഷ് ഗോപി തന്നെ ഒളിച്ചോടൻ സഹായിച്ചില്ലെന്നും അറിഞ്ഞാരുന്നേൽ താൻ ഒളിച്ചോടുന്നത് വീട്ടിൽ പറഞ്ഞുകൊടുക്കുമായിരുന്നു എന്നും നടി ജോമോൾ പറഞ്ഞു.
‘ഒളിച്ചോടാൻ സുരേഷേട്ടാൻ സഹായിച്ചിട്ടില്ല. ഒളിച്ചോടുന്ന കാര്യം അറിഞ്ഞിരുന്നേൽ വീട്ടിൽ പിടിപ്പിച്ചെനെ. ആ മനുഷ്യൻ അങ്ങനെയൊക്കെ ചെയ്യും. സത്യസന്ധനായ മനുഷ്യനാണ്.
ഒളിച്ചോടണം എന്ന് ആലോചിച്ച സമയത്ത് ആ ധൈര്യം വരില്ലെന്നും എന്നാൽ പെണ്ണിന്റെ ഉള്ളിൽ എവിടെയോ അവരറിയാത്ത ഒരു ധൈര്യമുണ്ടെന്നും നടി കൂട്ടിച്ചേർത്തു. മറ്റുള്ളവർ നോക്കുമ്പോൾ ഇതെങ്ങനെ ചെയ്തു എന്ന് ചിന്തിക്കുന്ന പലതും എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട്.’- ജോമോൾ പറഞ്ഞു
Comments